യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മലയാള സിനിമയിലേക്ക് വന്ന ശാലീന സുന്ദരിയായാണ് അനു സിത്താരയെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. അഭിനേത്രി എന്നതിന് പുറമെ മികച്ച ഡാന്‍സര്‍ കൂടിയാണ് താരം.
കഴിഞ്ഞ ദിവസമാണ് താരം കളരി പഠനം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. കുഴിക്കളരി അഭ്യാസത്തിന്റെ ചിത്രമാണ് അനു പങ്കുവെച്ചത്. ഇപ്പോള്‍ കളരിയിലെ അഭ്യാസങ്ങളില്‍ ഒന്നായ സിലമ്പ പ്രകടനത്തിന്റെ വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് അനു സിത്താര. വടികൊണ്ട് അനായാസമാണ് അനു അഭ്യാസം നടത്തുന്നത്. ആദ്യം വെറും വടി കൊണ്ട് അഭ്യാസം നടത്തിയപ്പോള്‍ പിന്നീട് വടിയുടെ ഇരുവശത്തും പന്തം കത്തിച്ചു കൊണ്ടായിരുന്നു താരത്തിന്റെ അഭ്യാസമുറ. പ്രമുഖ താരങ്ങള്‍ അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
”എന്റെ കളരി പരമ്പര ദൈവങ്ങളെ ഞാന്‍ എന്താണീ കാണുന്നത്. ഇവളെ അധികം വളരാന്‍ അനുദിച്ചുകൂടാ” – എന്നാണ് നടന് സിജു വില്‍സണ്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. ബാ..മോനേ ബാ..എന്നാണ് അനു സിത്താര സിജുവിന് നല്‍കിയിരിയ്ക്കുന്ന മറുപടി കമന്റ്. ലൗ ഇമോജിയും തീയുടെ ഇമോജിയും ആണ് ടൊവിനോ തോമസ് കമന്റ് ചെയ്തിരിയ്ക്കുന്നത്. ശിവദ, സുരഭി ലക്ഷ്മി എന്നിങ്ങനെ നിരവധി താരങ്ങളും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്.
https://www.instagram.com/p/C4ku0PnSuD6/