അങ്കമാലി: അമ്മൂമ്മയോടൊപ്പം കിടന്ന ആറു മാസം പ്രായമായ പെണ്‍കുഞ്ഞു കഴുത്തു മുറിഞ്ഞു കൊല്ലപ്പെട്ട നിലയില്‍. ചെല്ലാനം സ്വദേശി ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും എടക്കുന്ന് പയ്യപ്പിള്ളി വീട്ടില്‍ റൂത്തിന്റെയും മകള്‍ ഡല്‍നാ മരിയ സാറയാണു കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസിലിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മുറിവുകൾ അസ്വാഭാവികമാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലുമാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. Read More…
Month: November 2025
‘എന്റെ തുടയിലും കക്ഷത്തും കടിച്ചുപറിച്ചു; വയറില്‍ ചവിട്ടി, തല നിലത്തിടിപ്പിച്ചു’; നടുക്കി നടി ജസീല പർവീണിന്റെ വെളിപ്പെടുത്തല്‍
മുന്‍പങ്കാളിയില്‍ നിന്ന് കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ നേരിട്ടെന്ന് തുറന്ന് പറഞ്ഞ് നടി ജസീല പര്‍വീന്‍. സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ചിത്രങ്ങള്‍ സഹിതം നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പങ്കാളിയായ ഡോണിന്‍റെ ഉപദ്രവത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും തുടയിലും കക്ഷത്തിലുമടക്കം ഡോണ്‍ കടിച്ചുപറിച്ചുവെന്നും ഇടിയില്‍ മേല്‍ച്ചുണ്ട് പൊട്ടിയെന്നുമെല്ലാം ജസീല കുറിപ്പില്‍ വിശദീകരിക്കുന്നു. കുറേക്കാലമായി എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയായിരുന്നുവെന്നും സത്യം ലോകത്തോട് വെളിപ്പെടുത്തുകയാണെന്നും കുറിപ്പിനൊപ്പം അവര്‍ എഴുതി. ജസീലയുടെ കുറിപ്പ് ‘എല്ലാവരോടുമായി ഞാന്‍ കടന്നു പോകുന്ന അവസ്ഥകളെ കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ തുറന്ന് പറയാന്‍ Read More…
കല്യാണവീട്ടിൽ ചിക്കൻ ഫ്രൈ അളവു കുറഞ്ഞതിന്റെ പേരിൽ അടിയും ബഹളവും- വീഡിയോ
ഉത്തർപ്രദേശ്: വിരുന്നിലെ വിഭവങ്ങളുടെ പേരിൽ കല്യാണപ്പന്തലിൽ തർക്കങ്ങളും അടിപിടിയും പലപ്പോഴും ഉണ്ടാകാറുണ്ട്. ഇത്തവണ ഇത്തരം ഒരു സംഭവം നടന്നിരിക്കുന്നത് ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ്. ചിക്കൻ ഫ്രൈയുടെ പേരിലായിരുന്നു ഇവിടെ കൂട്ടത്തല്ല് നടന്നത്. വരന്റെ വീട്ടുകാർക്ക് വിളമ്പിയ ചിക്കൻ ഫ്രൈയുടെ അളവ് കുറഞ്ഞുപോയി എന്ന പരാതിയാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ബിജ്‌നോറിലെ നാഗിന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മജേദയിലെ ഒരു സ്വകാര്യ വിരുന്ന് ഹാളിലായിരുന്നു സംഭവം. ചിക്കൻ ഫ്രൈ വിളമ്പുന്ന കൗണ്ടറിൽ കാത്തുനിന്ന അതിഥികൾക്കിടയിലാണ് തർക്കം തുടങ്ങിയത്. ചിക്കൻ ഫ്രൈയുടെ Read More…
2025 ലെ ‘സെക്സിയസ്റ്റ് മാന്‍ എലൈവ്’ ജോനാഥൻ ബെയ്‌ലി ; ടൈറ്റില്‍ ലഭിക്കുന്ന ആദ്യ സ്വവര്‍ഗാനുരാഗി
പീപ്പിൾ മാഗസിൻ 2025 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ് ആയി ഹോളിവുഡ് താരം ജോനാഥൻ ബെയ്‌ലി തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 3 ന് ദി ടുനൈറ്റ് ഷോ സ്റ്റാറിങ് ജിമ്മി ഫാലൺ എന്ന പരിപാടിയിലായിരുന്നു പ്രഖ്യാപനം ഉണ്ടായത്. എന്നാല്‍ ഇതേക്കുറിച്ച് വളരെ രസകരമായിട്ടാണ് ബെയ്‌ലി പ്രതികരിച്ചത്. ‘ഇതൊരു വലിയ ബഹുമതിയാണ്. വലിയ ആഹ്ലാദമുണ്ട്. എന്നാല്‍ ഇത് പൂർണ്ണമായും അസംബന്ധമാണ്’ 37 കാരനായ താരം പറഞ്ഞു. ആദ്യമായാണ് സ്വവർഗ്ഗാനുരാഗിയായ ഒരു നടൻ പീപ്പിൾ മാഗസിന്റെ സെക്സിയസ്റ്റ് മാനായി തിരഞ്ഞെടുക്കപ്പെടുന്നത്. നെറ്റ്ഫ്ലിക്സ് Read More…
ഉച്ചയ്ക്ക് മുമ്പ് കാപ്പി കുടിക്കുക, കാപ്പിയുടെ ഗുണം വർദ്ധിപ്പിക്കാനുള്ള 7 വഴികൾ: ഹാർവാർഡ് ഡോക്ടർ പറയുന്നു
ചില ആളുകൾക്ക് കാപ്പിയില്ലാതെ ജീവിക്കാൻ കഴിയില്ല. രാവിലെ, അതിന്റെ സുഗന്ധമാണ് അവരെ ഉണർത്തുന്നത്. വൈകുന്നേരമാകുമ്പോൾ, ഒരു കപ്പ് കാപ്പി കൂടി കുടിക്കുന്നത് ആ ദിവസത്തിന് ഒരു അന്ത്യം കുറിക്കുന്നു — ഇതിനിടയിലുള്ള ചെറിയ കാപ്പി ബ്രേക്കുകൾ വേറെയുമുണ്ട്. കാപ്പിക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെങ്കിലും, അത് തെറ്റായ രീതിയിൽ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അടുത്തിടെ, ഹാർവാർഡ് ഡോക്ടർ-സയന്റിസ്റ്റായ തൃഷ പാസ്രിച്ച കാപ്പി ഉപഭോഗം മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ പിന്തുണയുള്ള ഏഴ് നുറുങ്ങുകൾ പങ്കുവെക്കുകയുണ്ടായി. കാപ്പിയുടെ ഗുണം വർദ്ധിപ്പിക്കാനുള്ള 7 Read More…
വിവാഹ സൽക്കാരത്തിനിടെ റൊട്ടിയിൽ ‘തുപ്പിയ’ ആൾ വീഡിയോയിൽ കുടുങ്ങി
ഉത്തർപ്രദേശ്: വിവാഹ സൽക്കാരത്തിനിടെ റൊട്ടിയുണ്ടാക്കുന്നതിനിടെ ഒരാൾ റൊട്ടിയിൽ തുപ്പുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഉത്തർപ്രദേശിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ബലന്ദ്ഷഹർ ജില്ലയിലെ പഠാൻ ടോള നിവാസിയായ ദാനിഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹ ചടങ്ങിനിടെ റൊട്ടി തയ്യാറാക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇയാൾ തന്തൂരിൽ വെക്കുന്നതിന് മുമ്പ് അതിൽ തുപ്പുന്നത് വൈറലായ വീഡിയോയിൽ കാണിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ഈ ക്ലിപ്പ് നെറ്റിസൺമാർക്കിടയിൽ വലിയ രോഷത്തിന് ഇടയാക്കി. വൃത്തിഹീനവും മോശവുമായ Read More…
‘ മാധ്യമഗുണ്ടായിസം, ഗോവിന്ദചാമിയെ ലൈനിൽ കിട്ടിയപോലെ’; സുജയ പാർവ്വതിക്കെതിരെ സന്തോഷ് ഏച്ചിക്കാനം
ചലച്ചിത്ര പുരസ്കാരത്തിൽ ബാലതാരങ്ങളെ അവഗണിച്ച വിവാദവുമായി ബന്ധപ്പെട്ട് ചാനൽ അവതാരകക്കെതിരെ കടുത്ത വിമർശനവുമായി കഥാകൃത്തും ജൂറി അംഗവുമായ സന്തോഷ് ഏച്ചിക്കാനം. കുട്ടികൾക്കുള്ള സിനിമകളും അവരുടെ അഭിനയമോഹവും സിനിമാ സ്വപ്നങ്ങളുമൊക്കെ തകർക്കുന്ന ഭീകരനായി തന്നെ ചിത്രീകരിക്കാനാണ് അവതാരക ശ്രമിച്ചതെന്നും ആക്ഷേപ സ്വരത്തിൽ തട്ടിക്കേറുകയായിരുന്നുവെന്നും സന്തോഷ് ഏച്ചിക്കാനും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനമില്ലാതെ ‘ഗോവിന്ദചാമിയെ’ ലൈനിൽ കിട്ടിയ തരത്തിൽ വളരെ അപഹാസ്യമായ ഭാഷയിൽ കുട്ടികളുടെ സിനിമയുടെ കാര്യത്തിൽ ഞാൻ ഒറ്റക്ക് എടുത്ത തീരുമാനമാണെന്ന് സ്ഥാപിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. Read More…
വനിതാ ലോകകപ്പ്: ഒരു മത്സരം പോലും ജയിക്കാത്ത പാകിസ്താനും കോടികൾ നേടി! എങ്ങനെ ?
2025-ലെ ഐസിസി വനിതാ ലോകകപ്പ് സമാപിച്ചു. ഫൈനലിൽ ഹർമൻപ്രീത് കൗർ നയിച്ച ഇന്ത്യൻ ടീം, ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ലോകകപ്പ് നേടി. ഇതോടെ ഇന്ത്യൻ വനിതാ ടീം ആദ്യമായി ലോകകപ്പ് കിരീടം സ്വന്തമാക്കി. എന്നാൽ, ടൂർണമെന്റിൽ എട്ടാം സ്ഥാനത്തെത്തിയ പാകിസ്താനും സ്വന്തമാക്കി കോടികള്‍. കിരീടം നേടിയ ഇന്ത്യൻ ടീമിന് ഐസിസിയിൽ നിന്ന് 40 കോടി രൂപ സമ്മാനമായി ലഭിച്ചു. അതോടൊപ്പം ബിസിസിഐയും തങ്ങളുടെ വനിതാ ടീമിന് പണം നൽകി. ലോകകപ്പ് നേടിയതിന് ബിസിസിഐ ഇന്ത്യൻ വനിതാ Read More…
ദിവസം രണ്ടുതവണ ബ്രഷ് ചെയ്യുന്നത് ദോഷകരമാവുന്നത് എന്തുകൊണ്ട്?
പല്ല് തേക്കുന്നത് നമ്മുടെ ദിനചര്യയുടെ ഭാഗമാണ്. ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുന്നത് ആരോഗ്യകരമായ പുഞ്ചിരിക്ക് പ്രധാനമാണെന്ന് ചെറുപ്പം മുതലേ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ ഇത് അത്ര ലളിതമാണോ? പ്ലാക്ക് നീക്കം ചെയ്യാനും പോടുകൾ തടയാനും ദന്താരോഗ്യം നിലനിർത്താനും പതിവായുള്ള ബ്രഷിംഗ് അത്യാവശ്യമാണെങ്കിലും, ഇതിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ദിവസവും രണ്ടുതവണ ബ്രഷ് ചെയ്യുന്നത് നമ്മൾ കരുതുന്നത്ര ഫലപ്രദമാകണമെന്നില്ല. ഇത് ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ പ്രയോജനകരമാകൂ. അമിതമായി ബ്രഷ് ചെയ്യുന്നതോ ശരിയായ രീതിയിലല്ലാതെ ചെയ്യുന്നതോ Read More…









