ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തുന്ന ആലപ്പുഴയില്‍ ജീവനൊടുക്കിയ രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്നെ മാനസികമായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതിന്റെയും ഭര്‍ത്താവില്‍ നിന്ന് സ്നേഹം ലഭിക്കാതെ പോയതിന്റെയും സങ്കടമാണ് ഏഴു പേജോളം നീണ്ട ആത്മഹത്യാക്കുറിപ്പില്‍ രേഷ്മ പറയുന്നത്. തന്റെ മരണത്തിന് അമ്മായിയച്ഛനും അമ്മായിയമ്മയും സുജിതയുമാണ് ഉത്തരവാദികളെന്ന് അവര്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. തന്റെ ഗര്‍ഭത്തിനുത്തരവാദി ഭര്‍ത്താവിന്റെ അച്ഛന്‍ ആണെന്ന് അയാള്‍ അവകാശപ്പെട്ടപ്പോള്‍ ഭര്‍ത്താവ് എതിര്‍ത്തില്ലെന്നും രേഷ്മ എഴുതുന്നു. ഭര്‍ത്താവിനായി രേഷ്മ എഴുതിയ കുറിപ്പിങ്ങനെ…: Read More…
Month: November 2025
മുത്തശ്ശിക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ തട്ടികൊണ്ടുപോയി; പീഡിപ്പിച്ച ശേഷം ഉടുതുണി പോലുമില്ലാതെ ഓടയില്‍ തള്ളി, ക്രൂരത
മുത്തശ്ശിക്കൊപ്പം കിടന്നുറങ്ങിയ നാലുവയസുകാരിയെ കൊതുക് വല മുറിച്ച് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം, ഉടുതുണി പോലുമില്ലാതെ ഓടയില്‍ തള്ളി അജ്ഞാതന്‍. കൊൽക്കത്തയിലെ ഹൂഗ്ലി താരഗേശ്വറിലാണ് സംഭവം. റെയിൽവേ സ്റ്റേഷനടുത്ത് മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. നാടോടികളായ ബന്‍ജാര വിഭാഗത്തില്‍പ്പെടുന്ന കുട്ടി കുടുംബത്തിനൊപ്പം താരകേശ്വര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള ഷെഡില്‍ കിടന്നുറങ്ങവേയാണ് ക്രൂരതയ്ക്കിരയായത്. ഗുരുതരാവസ്ഥയിലുള്ള കുട്ടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടിയെ കണ്ടെത്തുമ്പോള്‍ ദേഹം മുഴുവന്‍ രക്തമായിരുന്നു. തുടർന്ന് കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയിട്ടും സംഭവം അന്വേഷിക്കാനോ കേസെടുക്കാനോ പൊലീസ് തയ്യാറായില്ലെന്ന് Read More…
‘നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നു വച്ചു, വിശദാംശങ്ങൾ ആരും ചോദിക്കരുത്’ ; വെളിപ്പെടുത്തി നടി രേഷ്മ
നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ആരാധകരോട് തുറന്ന് പറഞ്ഞ് നടി രേഷ്മ എസ്.നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് ജനപ്രീതി നേടിയ നടിയാണ് രേഷ്മ . താന്‍ പ്രണയത്തിലാണെന്ന് ആരാധകരോട് തുറന്ന് പറഞ്ഞ താരം വിവാഹനിശ്ചയ ശേഷമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വ്യക്തപരമായ കാര്യമായതിനാലും വിശദീകരിക്കാന്‍ താല്‍പര്യമില്ലാത്തതിനാലും കൂടുതല്‍ കാര്യങ്ങള്‍ ആരും ചോദിക്കരുതെന്നും അവര്‍ കുറിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെയായിരുന്നു താരം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഏറ്റവും അനുയോജ്യമായ തീരുമാനമാണ് താനിപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രേഷ്മയുടെ കുറിപ്പിങ്ങനെ: Read More…
അമൃത്‌സറിലെ സുവർണ്ണക്ഷേത്രം യഥാർത്ഥത്തിൽ സ്വർണ്ണം കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത്?
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ഇപ്പോഴും സ്വര്‍ണ്ണശോഭയില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന ഇന്ത്യയുടെ അഭിമാനമായ ഒരു ക്ഷേത്രമുണ്ട്. മഹത്തായ സുവർണ്ണക്ഷേത്രം സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിൽ ഒന്നാണ്. അമൃത്‌സറിലാണ് ഇത് സ്ഥിതിചെയ്യുന്നത് . സുവർണ്ണക്ഷേത്രം യഥാർത്ഥ സ്വർണ്ണം കൊണ്ടാണോ ഉണ്ടാക്കിയത് എന്ന ചോദ്യത്തിന് ഉത്തരം ‘അതെ’ എന്നാണ്. തീർച്ചയായും, ഈ മനോഹരമായ ക്ഷേത്രം യഥാർത്ഥ സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു, എങ്കിലും മുഴുവനായും സ്വർണ്ണമല്ല. പ്രധാന താഴികക്കുടത്തിലും ക്ഷേത്രത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ള സ്വർണ്ണം പൂശിയതിലാണ് (gold Read More…
മക്കൾക്ക് തനിച്ചുറങ്ങാൻ മടിയാണോ?; പേടിമാറ്റി മിടുക്കരാക്കാൻ അഞ്ചു വഴികൾ
കുട്ടികളെ ഒരു പ്രായം കഴിയുമ്പോള്‍ മുതല്‍ രാത്രിയില്‍ ഒറ്റയ്ക്ക് കിടത്തി ശീലിപ്പിയ്‌ക്കേണ്ടതാണ്. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നത് പല മാതാപിതാക്കള്‍ക്കും ധാരണ ഇല്ലെന്നുള്ളതാണ് സത്യം. മാതാപിതാക്കള്‍ക്കൊപ്പം കിടന്ന് ഉറങ്ങി ശീലിച്ച കുട്ടി ഒരിയ്ക്കലും പെട്ടെന്ന് മാറി കിടക്കാന്‍ സമ്മതിയ്ക്കുകയുമില്ല. കുട്ടിയെ നിര്‍ബന്ധപൂര്‍വം മാറ്റിക്കിടത്തുന്നതിനു പകരം അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി സമ്മതിപ്പിയ്ക്കുകയാണ് വേണ്ടത്. മാതാപിതാക്കളോടു ചേര്‍ന്നു കിടക്കുമ്പോഴുള്ള സുരക്ഷിതത്വം നഷ്ടപ്പെടുന്നതാണ് കുട്ടിയുടെ ഏറ്റവും വലിയ പ്രശ്‌നം. അതുകൊണ്ട് ഇത് എങ്ങനെ സാധ്യമാക്കാമെന്ന് മാതാപിതാക്കളും മനസിലാക്കിയിരിയ്ക്കണം……. * വൈകിയുറങ്ങുന്ന Read More…
പുകവലി നിരോധനം ഏർപ്പെടുത്തി മാലിദ്വീപ്; ലോകത്തിലെ ആദ്യ രാജ്യം, ലക്ഷ്യം പുകയില രഹിത തലമുറ
ചരിത്രപരമായ ഒരു നീക്കത്തിലൂടെ, തലമുറയെ ലക്ഷ്യമിട്ടുള്ള പുകവലി നിരോധനം (generational smoking ban) അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാലിദ്വീപ് മാറി. 2007 ജനുവരി 1-നോ അതിനുശേഷമോ ജനിച്ചവർക്ക് പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും ഇത് പൂർണ്ണമായും നിരോധിക്കുന്നു. പുകയില രഹിത തലമുറയെ സൃഷ്ടിക്കാനും ദ്വീപ് രാഷ്ട്രത്തിലെ പുകവലി സംബന്ധമായ രോഗങ്ങൾ കുത്തനെ കുറയ്ക്കാനും ഈ സുപ്രധാന തീരുമാനം ലക്ഷ്യമിടുന്നു. പുതിയ നിയമം അർത്ഥമാക്കുന്നത് എന്ത്? രാജ്യത്തെ പുകയില നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം, 2007-ലോ Read More…
മുഖത്തിന്റെ സ്വഭാവിക ഭംഗി ഇല്ലാതാക്കുന്ന ബ്ലാക്ക് ഹെഡ്‌സിനെ എളുപ്പത്തിൽ മാറ്റാൻ ഓട്സ് പ്രയോഗം
മുഖത്തിന്റെ സ്വഭാവിക ഭംഗി ഇല്ലാതാക്കുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്‌സ്. സുഷിരങ്ങളില്‍ അഴുക്ക് അടിഞ്ഞ് കൂടിയാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. സ്‌ക്രബ് ചെയ്യുന്നതിലൂടെ ഇത് ഒരു പരിധി വരെ ഇല്ലാതാക്കാം. ബ്ലാക്ക് ഹെഡ്‌സ് കണ്ടു തുടങ്ങുമ്പോള്‍ തന്നെ അതിനുള്ള പ്രതിരോധ മരുന്നുകള്‍ ചെയ്യുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. വീട്ടില്‍ തന്നെ നമുക്ക് ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും. ബ്ലാക്ക് ഹെഡ്‌സിനെ ഇല്ലാതാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…… തൈര് – ചര്‍മ്മത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് തൈര്. ചര്‍മ്മത്തിലെ ജലാംശവും Read More…
സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് പ്ലേറ്റിന് പകരം പാഴ്‌പേപ്പറിൽ ഭക്ഷണം നൽകി! വീഡിയോ വൈറലാകുന്നു
ഭോപ്പാൽ (മധ്യപ്രദേശ്): സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം പ്ലേറ്റുകൾക്ക് പകരം പാഴ്‌പേപ്പറിൽ വിളമ്പി നൽകുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നത് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പിൽ, വിജയപൂർ ബ്ലോക്കിലെ ഹുൽപൂർ ഗ്രാമത്തിലുള്ള ഒരു മിഡിൽ സ്കൂളിലെ വിദ്യാർഥികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. അവർക്ക് പാഴ്‌പേപ്പറിലാണ് ഭക്ഷണം വിളമ്പിയിരിക്കുന്നത്. വീഡിയോയിൽ, കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ, യാതൊരു മേൽക്കൂരയുമില്ലാതെ, നിലത്തിരുന്ന് പ്ലേറ്റുകൾക്ക് Read More…
ഓരോ റണ്ണിനും ഒരു ലക്ഷംവച്ച് 34 ലക്ഷം , DSP നിയമനം, സ്വർണ ബാറ്റും പന്തും: റിച്ച ഘോഷിന് സമ്മാനപ്പെരുമഴ
കൊൽക്കത്ത∙ ഏകദിന വനിതാ ലോകകപ്പ് വിജയിച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷിന് ഗംഭീര സ്വീകരണമൊരുക്കി ബംഗാൾ സർക്കാർ. കൊൽക്കത്ത ഈഡൻ ഗാർഡന്‍സ് സ്റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ബംഗ ഭൂഷൺ പുരസ്കാരവും പൊലീസിൽ ഡിഎസ്പിയായി ജോലിയും സ്വർണ മാലയുമാണ് ബംഗാൾ സർക്കാർ റിച്ചയ്ക്കു നൽകിയത്. ലോകകപ്പ് ഫൈനലിൽ റിച്ച നേടിയ ഓരോ റണ്ണിനും ഒരു ലക്ഷം വച്ച് 34 ലക്ഷം രൂപ ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും കൈമാറി. ബംഗാളിൽനിന്നുള്ള ആദ്യ ലോകകപ്പ് ജേതാവാണ് റിച്ച ഘോഷ്. ഇതിഹാസ Read More…









