Crime

ചെങ്കോട്ട സ്‌ഫോടനം: ഡോ. ഷഹീന്‌ പുല്‍വാമ സൂത്രധാരന്റെ ഭാര്യയുമായി ബന്ധം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഡോ. ഷഹീന്‍ സയീദിനു പുല്‍വാമ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്ന ജയ്‌ഷെ കമാന്‍ഡര്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫീറ ബിബിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തല്‍. ജയ്‌ഷെ മേധാവി മസൂദ്‌ അസറിന്റെ ബന്ധുവാണ്‌ ഉമര്‍ ഫറൂഖ്‌. 2019ലെ പുല്‍വാമ ആക്രമണത്തില്‍ 40 കേന്ദ്ര റിസര്‍വ്‌ പോലീസ്‌ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‌ പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ്‌ ഉമര്‍ ഫറൂഖ്‌ കൊല്ലപ്പെട്ടത്‌. ജയ്‌ഷെയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത്‌ഉല്‍മോമിനാതിലെ പ്രധാന നേതാവാണു ഉമറിന്റെ ഭാര്യ അഫീറ ബിബി. Read More…

Featured Oddly News

ഭാരം 134 കിലോ, കാമുകിയുടെ മാതാപിതാക്കളെ ‘ഇംപ്രസ്’ ചെയ്യാന്‍ ശരീരഭാരം കുറയ്ക്കൽ ശസ്ത്രക്രിയ, യുവാവിന് ദാരുണാന്ത്യം

ബീജിങ്∙ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ശരീരഭാരം കുറയ്ക്കാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് ദാരുണാന്ത്യം. 36കാരനായ യുവാവാണ് കാമുകിയുടെ മാതാപിതാക്കളുടെ മനസിൽ ഇടംപിടിക്കാനായി ശസ്ത്രക്രിയക്ക് വിധേയനായത്. 134 കിലോഗ്രാം ഭാരമുണ്ടായിരുന്ന ലി ജിയാങാണ് ശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. യുവാവ്ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് സൗത്ത് ചൈനാ മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാല്‍ അമിതവണ്ണം ഉണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് പ്രണയത്തിലാകുന്നത്. കാമുകിയുടെ മാതാപിതാക്കളുടെ മുന്നിലെത്തുന്നതിന് മുമ്പ് ഭാരം കുറച്ച് ആരോഗ്യവാനാകണമെന്നായിരുന്നു ആഗ്രഹം. ഇതിനുവേണ്ടിയാണ് ശസ്ത്രക്രിയക്ക് വിധേയനായത്. Read More…

Crime

‘ഞാന്‍ നിന്റെ അച്ഛനെ കൊന്നു, ബോഡി ട്രോളിബാഗിലുണ്ട്’; ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്ന് മകളെ വിളിച്ചുപറഞ്ഞ് യുവതി

റായ്പുര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയശേഷം യുവതി മുങ്ങി. ഛത്തീസ്ഗഢിലെ ജാഷ്പുര്‍ സ്വദേശിനിയായ മംഗൃത ഭഗത് ആണ് ഭര്‍ത്താവായ സന്തോഷ് ഭഗതി(43)നെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മകളെ വിളിച്ച് കൊലപാതകവിവരം പങ്കുവെച്ചെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി മുംബൈയിലേക്ക് മുങ്ങിയെന്നാണ് പോലീസിന്റെ സംശയം. ദുൽദുല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭിൻജ്പൂർ ഗ്രാമത്തിൽ നടന്ന സംഭവം ഞായറാഴ്ച പ്രതി മകളെ വിളിച്ച് കൊലപാതകം സമ്മതിച്ചതോടെയാണ് പുറത്തുവന്നതെന്ന് ജാഷ്പൂർ സീനിയർ പോലീസ് സൂപ്രണ്ട് ശശി മോഹൻ സിംഗ് പറഞ്ഞു. Read More…

Featured Sports

സഞ്‌ജു ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഉറപ്പിച്ചു, താക്കൂര്‍, റഥര്‍ഫോഡ്‌ മുംബൈയില്‍; മിനി ലേലം അബുദാബിയില്‍

മുംബൈ: 2026-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) മിനി ലേലം ഡിസംബര്‍ 16 ന്‌ അബുദാബിയില്‍ നടക്കും. ഇതു തുടര്‍ച്ചയായ മൂന്നാംവട്ടമാണ്‌ ഐ.പി.എല്‍. ലേലത്തിന്‌ ഇന്ത്യക്കു പുറത്തു വേദിയൊരുങ്ങുന്നത്‌.ദുബായിയില്‍ 2024-ല്‍ നടന്ന ലേലമായിരുന്നു ഈ ഗണത്തില്‍ ആദ്യത്തേത്‌. 2025 സീസണിനു മൂന്നോടിയായി നടന്ന രണ്ടുദിവസത്തെ മെഗാലേലത്തിന്‌ ജിദ്ദ വേദിയായി. 2024 നവംബറിലായിരുന്നു മെഗാലേലം.മുന്‍ സീസണുകളിലേതിനു സമാനമായി ഒരുദിവസം മാത്രമായിരിക്കും മിനി ലേലം. അതിനുമുന്നോടിയായി 2025 സ്‌ക്വാഡിലുണ്ടായിരുന്ന നിലനിര്‍ത്തുന്നവരും വിടുതല്‍ ചെയ്യുന്നവരുമായ താരങ്ങളുടെ പട്ടിക ടീമുകള്‍ തയാറാക്കും. നവംബര്‍ Read More…

Oddly News

100 വയസുള്ള ഷെഫ് തന്റെ ദീർഘായുസ്സിന്റെ രഹസ്യം പങ്കുവെക്കുന്നു: ‘ഏറ്റവും നല്ല മരുന്ന് ഇതാണ്’

പ്രസിദ്ധമായ ഭക്ഷണ ഡോക്യുമെന്ററിയായ ‘ജിറോ ഡ്രീംസ് ഓഫ് സുഷി’യിലെ 100 വയസ്സുള്ള ഷെഫ് ജിറോ ഓനോയുടെ ദീർഘായുസ്സിന്റെ രഹസ്യം എന്താണ്? . ദീർഘായുസ്സിനെക്കുറിച്ചുള്ള സംസാരത്തിൽ, ഒരാളുടെ ആയുസ്സ് വർദ്ധിപ്പിക്കാനും കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ഒരു ‘മരുന്ന്’ തേടുന്നത് പതിവാണ്. ഈ ചർച്ച സൂപ്പർഫുഡുകൾ, വ്യായാമ രീതികൾ, ഭക്ഷണക്രമങ്ങൾ എന്നിവയിലേക്ക് മാറാറുണ്ട്. എന്നാൽ, ജോലിയുടെ കാര്യമോ? ദീർഘായുസ്സിന്റെ രഹസ്യങ്ങളിൽ ജോലി വളരെ അപൂർവമായി മാത്രമേ കണക്കാക്കപ്പെടുന്നുള്ളൂ, കാരണം സാധാരണയായി ആളുകളെ ക്ഷീണിപ്പിക്കുന്നത് ജോലിയാണെന്നാണ് പൊതുവെയുള്ള ധാരണ. ജോലി Read More…

Celebrity

പഠനം ഉപേക്ഷിച്ച് പ്യൂൺ ആയി ജോലി ചെയ്ത് കുടുംബം നോക്കി; ഇന്ന് ലോകമറിയുന്ന ഡാന്‍സര്‍

കോളേജ് പഠനം ഉപേക്ഷിച്ച് പ്യൂണായി ജോലി ചെയ്തു, കുടുംബം പുലർത്താനായി ഓരോ പൈസയും സ്വരൂപിച്ചു, ഇന്ന് നൃത്ത ലോകത്തെ ഒരു വലിയ പേരാണ് അദ്ദേഹം, അത് മറ്റാരുമല്ല… ധർമ്മേഷ് യെലാൻഡെ ഇന്ന് അത്തരത്തിൽ എല്ലാവർക്കും സുപരിചിതമായ ഒരു പേരാണ്. അദ്ദേഹത്തിൻ്റെ കഥ വിജയം മാത്രമല്ല, കഷ്ടപ്പാടിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ഉദാഹരണം കൂടിയാണ്. ചെറുപ്പം മുതലേ നൃത്തത്തോട് അർപ്പണബോധമുണ്ടായിരുന്ന അദ്ദേഹത്തിന് അതിനോട് അടങ്ങാത്ത അഭിനിവേശമായിരുന്നു. എന്നിരുന്നാലും, ഈ പ്രശസ്തമായ ജീവിതത്തിന് പിന്നിൽ വലിയൊരു പോരാട്ടമുണ്ടായിരുന്നു എന്ന് കുറച്ചുപേർക്കേ അറിയൂ. കരിയറിൻ്റെ Read More…

Crime

ഗുജറാത്തില്‍ പശുവിനെ കൊന്നതിന് 3പേര്‍ക്ക് ജീവപര്യന്തം; രാജ്യചരിത്രത്തിലാദ്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുവിനെ കൊന്നതിന് മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷന്‍സ് കോടതിയുടേതാണ് വിധി. 2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പശുക്കളെ കശാപ്പ് ചെയ്ത് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താര്‍ ഇസ്മായില്‍ സോളങ്കി, ഖാസിം സോളങ്കി എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. മൂവരില്‍ നിന്നും പശുമാംസം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്. പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും Read More…

Lifestyle

തേനും ഗ്രാമ്പൂവും ​​ചേര്‍ത്ത് ഇങ്ങനെ കഴിച്ചാല്‍

അസുഖങ്ങള്‍ വരുമ്പോഴേ അത് ഗുരുതരമല്ലെങ്കില്‍ ആശുപത്രിയിലേയ്ക്ക് ഓടേണ്ടതില്ല. ഏതുരോഗത്തിനുമുണ്ടു തൊടിയില്‍ നിന്നൊരു ഒറ്റമൂലി. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ചുമഒരു ടീസ്പൂണ് ഇഞ്ചിനീരില് സമം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. കല്ക്കണ്ടവും Read More…

Featured Oddly News

പ്രസവവേദനയില്‍ അലറിക്കരഞ്ഞ് മരുമകള്‍, നിന്റെ വായ അടിച്ചുപൊട്ടിക്കുമെന്ന് ലേബര്‍ റൂമിലെത്തിഅമ്മായിയമ്മ ! വൈറല്‍ വീഡിയോക്ക് വിമര്‍ശനം

ലേബര്‍ റൂമില്‍ പ്രസവവേദനയാല്‍ അലറിക്കരഞ്ഞ് തളര്‍ന്ന മരുമകളെ പ്രസവമുറിയില്‍ കയറി ചീത്ത വിളിക്കുന്ന അമ്മായിയമ്മയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് നാസ് ആശുപത്രിയില്‍ നിന്നുള്ള വീഡിയോ ഡോ. നാസ് ഫാത്തിമയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പ്രസവമുറിയിലെ ബെഡില്‍ കിടക്കുന്ന ഗര്‍ഭിണിയ്ക്കു ചുറ്റും നില്‍ക്കുന്ന ബന്ധുക്കളെയാണ് വീഡിയോയില്‍ കാണുന്നത്. അമ്മായിയമ്മ ബെഡ്ഡിന്റെ വലതുവശം നിന്ന് മരുമകളെ ചീത്തവിളിക്കുകയാണ് ദൃശ്യങ്ങളില്‍. ഇങ്ങനെ അലറി വിളിച്ചാല്‍ എങ്ങനെയാണ് പ്രസവിക്കാനാവുകയെന്ന് ചോദിച്ചുകൊണ്ട് കയ്യും മുഷ്ടിയും ചുരുട്ടിയാണ് ഇവര്‍ മരുമകളോട് ദേഷ്യപ്പെടുന്നത്. എന്നാല്‍ Read More…