മെഡലുകൾക്കും നേട്ടങ്ങൾക്കും അപ്പുറം, സോനിക യാദവിന്റെ കഥ അതിജീവനത്തെ കുറിച്ചുള്ളതുംകൂടിയാണ്.ആന്ധ്രാപ്രദേശിൽ നടന്ന ഓൾ ഇന്ത്യ പോലീസ് വെയ്റ്റ്‌ലിഫ്റ്റിംഗ് മല്‍സരത്തില്‍ കാണികളുടെ ഹൃദയം കീഴക്കിയത് ഒന്നാം സ്ഥാനക്കാരിയോ രണ്ടാം സ്ഥാനക്കാരിയോ അല്ല. മൂന്നാം സ്ഥാനത്ത് എത്തി വെങ്കല മെഡല്‍ നേടിയ സോണികയാണ്. കാരണം ഏഴു മാസം ഗര്‍ഭാവസ്ഥയിയിലാണ് വനിതാ കോൺസ്റ്റബിൾ സോനിക യാദവ് 145 കിലോ ഉയര്‍ത്തിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് സോനിക അറിഞ്ഞത്. ഇതോടെ പരിശീലനം നിര്‍ത്തുമെന്ന് പലരും കരുതി. എന്നാല്‍ മല്‍സരിക്കാന്‍ തന്നെയായിരുന്നു Read More…
Month: October 2025
കഷണ്ടിക്കാര്‍ക്ക് സന്തോഷവാര്‍ത്ത! 20 ദിവസത്തിനുള്ളിൽ തലയോട്ടിയിൽ മുടി വളരുന്ന അത്ഭുത സെറം കണ്ടെത്തി ശാസ്ത്രജ്ഞർ
കഷണ്ടി കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വലിയ സന്തോഷവാർത്ത . വെറും 20 ദിവസം കൊണ്ട് പുതിയ മുടി വളരുമെന്ന് അവകാശപ്പെടുന്ന ഒരു അത്ഭുത സെറം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിരിക്കുന്നു. നേച്ചർ (Nature) ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണത്തിന്റെ ഫലങ്ങൾ അതിശയകരമാണ്. ഈ സെറം മുടി വേരുകളെ സജീവമാക്കുക മാത്രമല്ല, മുടി വളർച്ചാ ചക്രം വേഗത്തിലാക്കുകയും ചെയ്യുമെന്ന് പറയുന്നു. ജാപ്പനീസ് ശാസ്ത്രജ്ഞർ പുതിയ പ്രതീക്ഷ നൽകുന്നു ജാപ്പനിലെ യോക്കോഹാമ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണം നടത്തിയത്. മുടി കൊഴിച്ചിൽ, കഷണ്ടി Read More…
താജ്മഹലും ചെങ്കോട്ടയും വിദേശികള്‍ക്ക് ‘വിറ്റ’ ഇന്ത്യ കണ്ട കുപ്രസിദ്ധനായ തട്ടിപ്പുകാരൻ; നട്‌വർലാൽ എന്ന അപൂര്‍വജന്മം
ചരിത്രത്തിൽ കുപ്രസിദ്ധിയും കൗശലക്കാരുമായ നിരവധി തട്ടിപ്പുകാരും വഞ്ചകന്മാരും ഉണ്ടായിട്ടുണ്ട്. എന്നാൽ തട്ടിപ്പിന്റെയും വഞ്ചനയുടെയും പര്യായമായി മാറിയ നട്‌വർലാൽ എന്ന അപൂര്‍വജന്മമായ മറ്റൊരാളില്ല. ആരായിരുന്നു നട്‌വർലാൽ? 1912-ൽ ബീഹാറിലെ സിവാൻ ജില്ലയിലെ ബംഗ്ര ഗ്രാമത്തിൽ ജനിച്ച മിഥിലേഷ് കുമാർ ശ്രീവാസ്തവയാണ് പിന്നീട് നട്‌വർലാൽ എന്നറിയപ്പെട്ടത്. ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായിരുന്നു അദ്ദേഹം. ബാങ്ക് ഡ്രാഫ്റ്റുകൾ നിക്ഷേപിക്കാൻ ഏൽപ്പിച്ച അയൽവാസിയുടെ ഒപ്പ് വിജയകരമായി വ്യാജമായി ഇട്ടപ്പോഴാണ് നട്‌വർലാൽ തന്റെ യഥാർത്ഥ ‘കഴിവ്’ തിരിച്ചറിഞ്ഞത്. ഈ കൗശലക്കാരനായ തട്ടിപ്പുകാരൻ തന്റെ അയൽവാസിയുടെ Read More…
‘പുറത്തു പോകുമ്പോൾ വാതിൽ പൂട്ടും, സംസാരിക്കാൻ പാടില്ല’; ഭര്‍ത്താവിന് സംശയരോഗം: യുവതിക്ക് വിവാഹമോചനം അനുവദിച്ച് കോടതി
കൊച്ചി: സംശയരോഗിയായ ഭര്‍ത്താവിനൊപ്പം ജീവിക്കാനാകില്ലെന്ന വാദം പരിഗണിച്ച് യുവതിക്കു ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബകോടതി വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2013ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയാണ് വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ തന്നെ ജോലി രാജിവയ്പിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്കു കൊണ്ടുപോയെന്നു ഭാര്യ പറയുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ മുതല്‍ സംശയദൃഷ്ടിയോടെയാണ് ഭര്‍ത്താവ് പെരുമാറിയത്. പുറത്തുപോകുമ്പോള്‍ Read More…
രോഗി തലയിൽ ബാൻഡേജും കയ്യിൽ മൂത്രസഞ്ചിയുമായി മദ്യക്കടയില്‍, കുടിച്ചശേഷം സംഭവിച്ചത്…. വീഡിയോ
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്ന ഒരു രോഗി കയ്യിൽ യൂറിൻ ബാഗുമായി പുറത്ത് മദ്യക്കടയിലെത്തി. അവിടെനിന്ന് മദ്യം വാങ്ങുകയും അത് കുടിച്ച ശേഷം അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്ത. സംഭവം വീഡിയോയിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. വീഡിയോയില്‍ വിപിൻ എന്ന് പേരുള്ള രോഗി, കയ്യിൽ ഒരു മെഡിക്കൽ പൗച്ചും അരികിൽ യൂറിൻ ബാഗുമായി ആശുപത്രി പരിസരത്ത് നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് കാണാം. അടുത്തുള്ള മദ്യക്കടയിൽ എത്തി ഇയാൾ മദ്യം വാങ്ങി Read More…
മകനെയും ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊന്നു; ഭാവഭേദമില്ലാതെ ഹമീദ്; ശിക്ഷയില്‍ ഇളവ് വേണമെന്ന് ആവശ്യം
തൊടുപുഴ: മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദിനുള്ള ശിക്ഷ നാളെ കോടതി വിധിക്കും. ഉറങ്ങിക്കിടക്കുകയായിരുന്ന മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ കേസിലാണ് പ്രതി ചീനിക്കുഴി ആലിയേകുന്നേല്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതായി ജഡ്ജ് ആഷ് കെ.ബാല്‍ വിധി പ്രസ്താവിച്ചു. ഭാവഭേദമില്ലാതെയാണ് ഹമീദ് വിധി ശ്രവിച്ചത്. എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് അസുഖബാധിതനാണെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമായിരുന്നു ഹമീദിന്റെ ആവശ്യം. പ്രതിയുടെ പ്രായവും ശ്വാസംമുട്ടല്‍ Read More…
ട്രെയിനിയായ യുവതിയുടെ മൊബൈലിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തി; പോൺ സൈറ്റിലിടുമെന്ന് ഭീഷണി, അറസ്റ്റ്
എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് അവരുടെ സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് Read More…
അമൃതയുടേതു മാത്രമല്ല, ഹാർഡ് ഡിസ്കിൽ 15 യുവതികളുടെ സ്വകാര്യ വീഡിയോ, കൊല്ലപ്പെട്ട രാംകേഷിന് സ്ത്രീകളുടെ വീഡിയോ ചിത്രീകരിക്കുന്നത് ഹരം
കൊല്ലപ്പെട്ട സിവിൽ സർവീസ് പഠിതാവ് രാംകേഷ് മീണയുടെ ഹാർഡ് ഡിസ്കിൽ 15ഓളം സ്ത്രീകളുടെ വീഡിയോകളെന്ന് പൊലീസ്. മീണയുടെ ഹാർഡ് ഡിസ്കിൽ കുറഞ്ഞത് 15 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യ വീഡിയോ സൂക്ഷിക്കുന്നതിൽ ഇയാൾക്ക് അഭിനിവേശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദില്ലിയിലെ തിമാർപൂർ പ്രദേശത്തെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിന് ശേഷമാണ് രാംകേഷ് മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. പൊലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. രാംകേഷിന്റെ മരണത്തിന് മൂന്ന് ആഴ്ചകൾക്ക് ശേഷം, അദ്ദേഹത്തിന്റെ ലിവ്-ഇൻ പങ്കാളിയായ Read More…
ആലപ്പുഴയില്‍ 14കാരിയുടെ വീട്ടിൽ ഒളിച്ചുകയറി ലൈംഗിക അതിക്രമം; തടഞ്ഞ മാതാപിതാക്കള്‍ക്ക് നേരേ ആക്രമണം, 19കാരൻ അറസ്റ്റിൽ
പതിനാലു വയസുകാരി പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പത്തൊമ്പതുകാരൻ അറസ്റ്റിൽ. ആലപ്പുഴ വെൺമണിയിലാണ് സംഭവം. കല്ലിടാംകുഴിയിൽ തുണ്ടിൽ വീട്ടിൽ അച്ചുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി പ്രണയബന്ധത്തിലായ അച്ചു താൻ പ്രായപൂർത്തിയായാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ച് കുട്ടി താമസിക്കുന്ന വീട്ടിൽ ഒളിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്നലെയാണ് തിരുവല്ല ഭാഗത്ത് വച്ച് Read More…









