വധുവിന്റെ മോശം വീഡിയോകള്‍ ചടങ്ങിന് ഒരു ദിവസം മുമ്പ് ലഭിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനില്‍ വരന്റെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി. 23 കാരിയായ വധുവിനെ മോശമായ നിലയില്‍ കാണുന്ന വീഡിയോ ലഭിച്ചതോടെ വരന്റെ പിതാവാണ് വിവാഹം നിര്‍ത്തിയതായി പ്രഖ്യാപിച്ചത്. സിക്കാര്‍ നഗരത്തില്‍ നവംബര്‍ 10 നായിരുന്നു സംഭവമുണ്ടായത്. സൂറത്തില്‍ നിന്നുമായിരുന്നു വീഡിയോ വന്നതെന്ന് ഇന്ത്യന്‍ മീഡിയാ ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം മുടങ്ങിയതിന് ശേഷം, വധുവിന്റെ മുത്തച്ഛന്‍ ചുരു ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീടുള്ള Read More…
Month: November 2024
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശക്കാറുണ്ടോ ? ആ സമയത്ത് എന്തൊക്കെ കഴിയ്ക്കാം ?
പലര്‍ക്കും രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉള്ള പ്രശ്നമാണ് വിശപ്പ്. അത്താഴം കഴിച്ചു കഴിഞ്ഞും പലരേയും ഇത്തരത്തില്‍ വിശപ്പ് കുഴപ്പത്തിലാക്കാറുണ്ട്. അത്താഴം കഴിച്ചതിന് ശേഷവും ഇത്തരം വിശപ്പുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. നേരത്തെ അത്താഴം കഴിക്കുന്നത്, വൈകുന്നേരങ്ങളില്‍ വലിയ രീതിയിലുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം വിശപ്പിന് കാരണമാകാറുണ്ട്. ഈ സമയം എന്തെങ്കിലും ചെറിയ രീതിയില്‍ കഴിയ്ക്കേണ്ടതും ആരോഗ്യത്തിന് നല്ലതാണ്. ഈ സമയം ആരോഗ്യകരമായ സ്നാകുകള്‍ കഴിക്കുന്നതായിരിയ്ക്കും ഏറെ ഉത്തമം.
വിരലുകളുടെ നീളവും മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?
നിങ്ങളുടെ വിരലുകളുടെ നീളവും മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ ചുണ്ടുവിരലും മോതിരവിരലും തമ്മിലുള്ള അനുപാതം (ചൂണ്ടുവിരലും (2D) മോതിരവിരലും (4D) തമ്മിലുള്ള അനുപാതം ) വെച്ച് ഇക്കാര്യം കണ്ടെത്താനാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് പ്രസവത്തിനു മുമ്പുള്ള ഹോർമോണുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ടുഡിയുള്ള ചൂണ്ടുവിരലും 4ഡിയുള്ള മോതിരവിരലും തമ്മിലുള്ള അനുപാതം വെച്ച് ഒരാളുടെ മദ്യപാനശീലം കണ്ടെത്താന്‍ കഴിയുമെന്ന് പഠനം പറയുന്നു. പ്രസവത്തിനു Read More…
വീട് നിര്‍മ്മിയ്ക്കുമ്പോള്‍ അടുക്കളയ്ക്ക് എത്രത്തോളം പ്രാധാന്യം വേണം? ഇക്കാര്യങ്ങള്‍ അറിയുക
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. അതുകൊണ്ടു തന്നെ ഇവിടെ എല്ലാ കാര്യങ്ങളും മികച്ചമായ രീതിയില്‍ സജ്ജീകരിയ്ക്കാനാണ് വീട്ടമ്മമാര്‍ തയ്യാറാകേണ്ടത്. വീട് നിര്‍മ്മിയ്ക്കുമ്പോള്‍ അടുക്കള എത്രത്തോളം പ്രാധാന്യത്തോടെ ഒരുക്കാമെന്ന് അറിയാം….
’96’ രണ്ടാം ഭാഗം വരുന്നു; വിജയ് സേതുപതിയും തൃഷയും വീണ്ടും ഒന്നിക്കും
പലര്‍ക്കും പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു കൊടുക്കാന്‍ കഴിഞ്ഞ സിനിമയായിരുന്നു പ്രേംകുമാറിന്റെ ’96’. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു സ്‌ളീപ്പര്‍ഹിറ്റായി തകര്‍ക്കുകയും ചെയ്തു. പ്രേം കുമാര്‍ തന്റെ അടുത്ത സംവിധാനത്തിനായുള്ള ജോലികള്‍ ആരംഭിക്കാനുള്ള ഒരുക്കം നടത്തുകയാണ്. ഇതിന് പിന്നാലെ ’96’ രണ്ടാം ഭാഗം കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നു. ഇന്ത്യഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച്, പ്രേം കുമാര്‍ ’96’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയ്ക്കായി സംവിധായകന്‍ താരങ്ങളുമായി സംസാരിച്ചതായും വിജയ് സേതുപതിയെയും തൃഷയെയും സമ്മതിപ്പിച്ചതായും Read More…
‘ഞാന്‍ അവളുടെ കാമുകന്‍’ സ്മൃതി മന്ദനയുമായുള്ള പ്രണയം വെളിപ്പെടുത്തി പലാഷ് മുച്ചല്‍
കളികൊണ്ടും അഴക് കൊണ്ടും വനിതാക്രിക്കറ്റിലെ ഗ്‌ളാമര്‍താരമാണ് ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും താരമായ സ്മൃതി മന്ദന. സംഗീത സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ പലാഷ് മുച്ചലുമായി താരം ഡേറ്റിംഗ് നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ച് നാളുകളായി അങ്ങാടിപ്പാട്ടാണ്. രണ്ടുപേരെയും ഒരുമിച്ച് പലയിടത്തും മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. എന്തായാലും തങ്ങളുടെ ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് പലാഷ്. പലാഷ് മുച്ചല്‍ സ്മൃതി മന്ദാനയെക്കുറിച്ച് ആദ്യമായി ആരാധകരോട് തുറന്നുപറയുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം പൊതുജനങ്ങളുടെ Read More…
കീപ്പര്‍ ആയുഷ് ബദോനി വരെ ബൗള്‍ ചെയ്തു; ടീമിലെ 11 പേരെയും പന്തെറിയിച്ച് ഡല്‍ഹി ചരിത്രമെഴുതി…!
മുസ്താഖ് അലി ട്രോഫി ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്കുള്ള വാതിലായിട്ടാണ് മിക്ക കളിക്കാരും എടുക്കുന്നത്. തുടര്‍ച്ചയായി റെക്കോഡ് വീഴുന്നതും പല കളികളും ചരിത്രമാകുന്നതും കണ്ടുകൊണ്ടാണ് കപ്പിന്റെ ഈ സീസണ്‍ തുടരുന്നത്. നവംബര്‍ 29 വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മണിപ്പൂരിനെതിരായ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി മത്സരത്തില്‍ ചരിത്രമെഴുതിയത് ഡല്‍ഹിയായിരുന്നു. ടി20 ചരിത്രത്തില്‍ ഒരു ടീം ഇന്നിംഗ്സില്‍ 11 ബൗളര്‍മാരെയും ഉപയോഗിക്കുന്ന ആദ്യ ടീമായി ഡല്‍ഹി മാറി. മത്സരത്തില്‍ നായകനും വിക്കറ്റ്കീപ്പറുമായ ആയുഷ് ബദോനി വരെ Read More…
മോദിക്കും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനും പിന്നില്‍ നടക്കുന്ന ആ വനിത ഏതാണ്?
പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും അടുത്ത സംരക്ഷണം നല്‍കുന്നതിന് പേരുകേട്ടതാണ് 1985ല്‍ സ്ഥാപിതമായ എസ്പിജി. എന്നാല്‍ അതിന് നേതൃത്വം നല്‍കി വന്നിരുന്നത് മിക്കവാറും പുരുഷന്മാരാണ്. എന്നാല്‍ ബിജെപി എംപിയും നടിയും രാഷ്ട്രീയക്കാരിയുമായ കങ്കണാ റാണത്ത് അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിട്ടത് വൈറലായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനും പിന്നില്‍ ഒരു വനിതാ കമാന്‍ഡോ നടക്കുന്നതിന്റെ ഫോട്ടോയാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ‘ലേഡി എസ്പിജി’ എന്ന് അടിക്കുറിപ്പും ഇട്ടു. ചിത്രം വൈറലായതോടെ Read More…
വിവാഹം ഡിസംബറില്‍ ഗോവയില്‍വച്ച് ; കല്യാണവാര്‍ത്ത സ്ഥിരീകരിച്ച് നടി കീര്‍ത്തീസുരേഷ്
ദീര്‍ഘനാളായുള്ള പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തും കാമുകനുമായ ആന്റണി തട്ടിലുമായുള്ള വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടി കീര്‍ത്തിസുരേഷ് നടത്തിയത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍ ഡിസംബറില്‍ ഗോവയില്‍ വെച്ച് വിവാഹം നടക്കുമെന്ന് സ്ഥിരീകരണം നടത്തിയിരിക്കുകയാണ് നടി. തിരുപ്പതി ക്ഷേത്രദര്‍ശനത്തിന് പിന്നാലെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസിന് തിയേറ്ററുകളില്‍ എത്താന്‍ പോകുന്ന വരുണ്‍ ധവാന്‍ നായകനായ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണ്‍’ എന്ന ചിത്രത്തിന് മുന്നോടിയായി നടി തിരുപ്പതി സന്ദര്‍ശിച്ച് ബാലാജി ഭഗവാന്റെ അനുഗ്രഹം തേടി. തിരുപ്പതി ക്ഷേത്രത്തിന് പുറത്ത് Read More…









