ബുര്‍ജ് ഖലീഫ, പ്രിന്‍സസ് ടവര്‍ തുടങ്ങിയ ആഡംബര അംബരചുംബികള്‍ക്ക് പേരുകേട്ട ദുബായ്, സമൃദ്ധിയുടെയും ഉയര്‍ന്ന ജീവിത നിലവാരത്തിന്റെയും പര്യായമാണ്. എന്നാല്‍ അടുത്തിടെ വൈറലായ ഒരു വീഡിയോ ദുബായിലെ സമ്പന്നതയുടെയും സമൃദ്ധിയുടേയും അഭിമാന സ്തംഭങ്ങള്‍ക്ക് അപ്പുറത്ത് അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ കഠിനമായ ജീവിത പശ്ചാത്തലങ്ങളും അവിടെ പോരാട്ടജീവിതം നയിക്കുന്നവര്‍ക്ക് കിട്ടുന്ന മോശം സാഹചര്യത്തെക്കുറിച്ചും രോഷവും സഹതാപവും ഉണ്ടാക്കുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് ഏഷ്യയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നിര്‍മ്മാണ തൊഴിലാളികളായി അനേകരാണ് ദിവസക്കൂലി തേടുന്നത്. ഇവയില്‍ ഗണ്യമായ ഒരു Read More…
Month: September 2024
നിങ്ങളുടെ നഖം നോക്കി കണ്ടുപിടിക്കാം ആരോഗ്യ പ്രശ്നങ്ങള്‍
കൈകളിലേയും കാലുകളിലേയും നഖങ്ങള്‍ നമ്മളുടെ ആരോഗ്യത്തിനെ പറ്റി പല സൂചനകളും നല്‍കാറുണ്ട്. നഖം നോക്കി കണ്ടെത്താനായി സാധിക്കുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇതാ….. മങ്ങിയതും വെളുത്തതുമായ നഖങ്ങള്‍ ഹീമോഗ്ലോബിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ആര്‍ ബി സിയുടെ അഭാവം മൂലം ഓക്സിജന്‍ ആവശ്യത്തിന് നഖത്തിലെത്താതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കരള്‍ രോഗം, പോഷണമില്ലായ്മ, ഹൃദയ സ്തംഭനം തുടങ്ങിയ സൂചനകളും നഖത്തിന്റെ മങ്ങലിലൂടെ കണക്കാക്കാം. മഞ്ഞനിറത്തിലുള്ള നഖം ഫംഗല്‍ അണുബാധയുടെ ലക്ഷണമാണ്. അണുബാധ വര്‍ധിച്ചാല്‍ നഖം കട്ടിയുള്ളതാവാനും പൊടിയാനും തുടങ്ങും. തൈറോയ്ഡ് Read More…
‘VVS ലക്ഷ്മണിന്റെ ആ അനായാസ ക്യാച്ച് വിട്ടുകളഞ്ഞപ്പോഴേ തീരുമാനിച്ചു’ ; റിട്ടയര്‍മെന്റിനെക്കുറിച്ച് ഓസീസ് ഇതിഹാസം
ലോകത്തുടനീളമുള്ള ആരാധകരെ ഞെട്ടിച്ച് ടെസ്റ്റ് കരിയറില്‍ 100 മത്സരങ്ങള്‍ തികയ്ക്കാന്‍ നാലു മത്സരം മാത്രം അകലെയാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരം അപ്രതീക്ഷിതമായി കളിയില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കളിക്കിടയില്‍ അനായാസമായി എടുക്കാവുന്ന ഒരു ക്യാച്ചില്‍ പന്ത് നിലത്തുമുട്ടിയതോടെ അദ്ദേഹം തൊട്ടടുത്തു നിന്ന സഹതാരത്തോട് വിരമിക്കലിനെ കുറിച്ച് ആദ്യമായി പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലായിരുന്നു വിരമിക്കനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഓസ്‌ട്രേലിയയുടെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞത്. 2008-ല്‍ ഇന്ത്യയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ പകുതിക്ക് വെച്ചായിരുന്നു തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച് Read More…
വയസ്സ് 30, കൈയില്‍ കോടികള്‍, പക്ഷേ വീട് വാങ്ങാന്‍ താല്‍പര്യമില്ല; വാടകവീട്ടില്‍ താമസിക്കുന്ന കോടീശ്വരന്‍
കോടികള്‍ കൈയില്‍ വന്നാല്‍ അല്ലെങ്കില്‍ സമ്പത്തികമായി ഉന്നതിയിലെത്തിയാല്‍ പലരും ആദ്യം ചെയ്യുന്നത് സ്വന്തമായി ഒരു ആഢംബര വീട് വയ്ക്കുകയെന്നതായിരിക്കും. എന്നാല്‍ തന്റെ 30-ാം വയസ്സില്‍ കൈ നിറയെ സമ്പത്ത് ലഭിച്ചിട്ടും വീട് എന്ന സ്വപ്നം കാണാതെ ലളിതമായി ജീവിക്കുന്ന ഒരു കോടീശ്വരനെക്കുറിച്ചറിയാമോ? ലണ്ടന്‍ സ്വദേശിയായ തിമോത്തി അര്‍മുവാണ് ഇത്തരത്തില്‍ ജീവിക്കുന്നത്. ആള്‍ ചില്ലറക്കാരനല്ല. ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ ഫാന്‍ബൈറ്റ്സിന്റെ സ്ഥാപകനും മുന്‍ ഉടമയുമാണ് . 2017 ല്‍ തുടക്കമിട്ട സ്ഥാപനം വളരെ പെട്ടെന്ന് തന്നെ വളര്‍ന്നു. എന്നാല്‍ Read More…
ജയംരവിയുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം താനാണോ? സത്യം തുറന്ന്പറഞ്ഞ് ഗായിക കെനീഷ
ആരതിയില്‍ നിന്ന് ജയംരവി വിവാഹമോചനം നേടിയതിന് പിന്നിലെ ഗോവന്‍ ഗായിക കെനിഷ ഫ്രാന്‍സിസുമായി ജയം രവിയുടെ ലിങ്ക്-അപ്പ് കിംവദന്തികള്‍ സോഷ്യല്‍ മീഡിയയില്‍ കത്തുകയാണ്. പ്രശ്‌നത്തിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധമായിരിക്കാമെന്ന നക്കീരന്‍ മാസികയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ നടനും ഗായികയും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കെനിഷ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വിഷയം അഭിസംബോധന ചെയ്തു. ഇന്‍സ്റ്റാഗ്രാമിലെ തന്റെ അക്കൗണ്ടില്‍, കെനിഷ ഫ്രാന്‍സിസ് വാര്‍ത്തയുടെ ചിത്രം നല്‍കിക്കൊണ്ടാണ് ജയം രവിയുമായി തനിക്ക് Read More…
265 പേര്‍ മാത്രം താമസിക്കുന്ന നഗരം; അര്‍ദ്ധരാത്രിക്ക് മുമ്പ് വീട്ടിലെത്തണം, അല്ലെങ്കില്‍ പണി കിട്ടും
വെറും 265 പേര്‍ മാത്രം താമസിക്കുന്ന ഒരു നഗരത്തില്‍ അര്‍ദ്ധരാത്രിക്ക് മുമ്പ് നാട്ടുകാര്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പണി കിട്ടും. അമേരിക്കയിലെ അലാസ്‌ക്കയിലെ വിറ്റിയറിലാണ് ഈ സ്ഥിതി. സമയത്ത് വന്നില്ലെങ്കില്‍ നാട്ടുകാര്‍ക്ക് നഗരത്തിന് പുറത്തു രാവിലെ ഏഴു മണി വരെ കാത്തു നില്‍ക്കേണ്ടി വരും. വിറ്റിയറിലേക്ക് എത്തിച്ചേരാനുള്ള ഏകമാര്‍ഗ്ഗമായ ഒരു വണ്‍വേ ടണലാണ് ഈ പണി തരുന്നത്. സാധാരണ സമയത്ത് രാത്രി 11 മണിയോടെയും ശൈത്യകാലത്ത് രാത്രി 10.30 യോടെയും ടണല്‍ അടയ്ക്കും. സംസ്ഥാന തലസ്ഥാനമായ ആങ്കറേജില്‍ നിന്ന് Read More…
വിജയ് യ്ക്ക് പിന്നാലെ ‘തല അജിത്തും’ അഭിനയം വിടുന്നു? താരം യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പിന്
രാഷ്ട്രീയത്തിലേക്ക് ഗൗരവത്തില്‍ പ്രവേശിക്കാന്‍ പോകുന്ന സൂപ്പര്‍താരം ഇളയദളപതി അഭിനയം നിര്‍ത്താന്‍ പോകുകയാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ വിജയ് യുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന അജിത്തും അഭിനയത്തിന് താല്‍ക്കാലികമായി വിടപറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് യെ പോലെ ഇഷ്ടപ്പെട്ട ഗൗരവതരമായ ഒരു മേഖലയിലേക്ക് മാറാനാണ് അജിത്തും അവധി നല്‍കുന്നത്. അഭിനയത്തിന് പുറമേ മോട്ടോര്‍ സ്‌പോര്‍ട്‌സിനോടുള്ള നടന്‍ അജിത്തിന്റെ കമ്പം പ്രശസ്തമാണ്. യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ റേസിംഗിനോടുള്ള അഭിനിവേശത്തിലേക്ക് മടങ്ങാനാണ് തല്‍ക്കാലം ആക്ടിംഗില്‍ Read More…
വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷത്തില്‍ റെയില്‍വേ സ്റ്റേഷന് മുന്നിലിരുന്ന് ഭിക്ഷായാചന
മാര്‍വല്‍ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കന്‍ കോമിക് പുസ്തകങ്ങളിലെ സൂപ്പര്‍ഹീറോയാണ് സ്പൈഡര്‍മാന്‍. എന്നാല്‍ എന്തും ഏതും കണ്ടന്റുകളാക്കി മാറ്റുന്ന സോഷ്യല്‍മീഡിയയുടെ ആധുനിക കാലത്ത് മറ്റു കാര്യങ്ങള്‍ക്കാണ് സ്പൈഡര്‍മാന്‍ ഉപയോഗപ്പെടുത്തുന്നത്. മുംബൈയിലെ ഒരു കണ്ടന്റ് ക്രീയേറ്റര്‍ വൈറലാകാന്‍ സ്പൈഡര്‍മാന്‍ വേഷമണിഞ്ഞത് ഇന്റര്‍നെറ്റില്‍ ചൂടന്‍ ചര്‍ച്ചയായി മാറുകയാണ്. കക്ഷി സ്പൈഡര്‍മാന്റെ വേഷം ധരിച്ച് തെരുവില്‍ യാചകനായി പോസ് ചെയ്തു. തീവണ്ടി യാത്രക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക ലക്ഷ്യമിട്ട് മുംബൈ സ്റ്റേഷനിലായിരുന്നു പ്രകടനം. സ്‌പൈഡര്‍മാന്റെ ഐക്കണിക് ചുവപ്പും നീലയും വേഷം ധരിച്ച് സ്റ്റേഷന്റെ ഗോവണിപ്പടിക്ക് Read More…
യെല്ലോസ്‌റ്റോണില്‍ ടു കാലിഫോര്‍ണിയ; ഒരു പൂച്ച സഞ്ചരിച്ചത് 1148 കിലോമീറ്റര്‍…!
യജമാനന്മാര്‍ക്കൊപ്പം ദീര്‍ഘദൂര യാത്രകള്‍ ആസ്വദിച്ചിരുന്ന ഒരു പൂച്ച സഞ്ചരിച്ചത് 1448 കിലോമീറ്റര്‍. ബെന്നി ആന്‍ഗ്യാനോ എന്നയാളുടെ ചാര പൂച്ചയാണ് യെല്ലോസ്റ്റോണില്‍ നിന്ന് 900 മൈല്‍ അകലെ കാലിഫോര്‍ണിയവരെ സഞ്ചരിച്ചത്. കാണാതായി രണ്ട് മാസത്തിന് ശേഷം തങ്ങളുടെ മൃഗത്തെ കാലിഫോർണിയയിൽ കണ്ടെത്തിയതായി ഉടമകൾക്ക് കോൾ ലഭിച്ചു, . യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്ക് ഒരു കുടുംബത്തോടൊപ്പം യാത്ര പോയ സമയത്താണ് പൂച്ചയെ കുടുംബത്തിന് നഷ്ടമായത്. പൂച്ചയെ കാണാതായതിന് പിന്നാലെ ഓഗസ്റ്റില്‍, ‘സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു Read More…









