Travel

നമ്മുടെ 100 രൂപയ്ക്ക് പതിനായിരങ്ങളുടെ വിലയുള്ള രാജ്യങ്ങള്‍; ഇവിടേയ്ക്ക് യാത്ര പോയാലോ?

വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാറില്ലേ. ഇവര്‍ക്കൊക്കെ എന്ത് മാത്രം സുഖമാണെന്ന് . 6 മാസം ജോലിയാണെങ്കില്‍ പിന്നീടുള്ള 6 മാസം ഇന്ത്യ പോലുള്ള രാജ്യം സന്ദര്‍ശിക്കുന്നു.

ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കൂടിയ കറന്‍സിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ് അവര്‍.  ഇന്ത്യന്‍ കറന്‍സിക്കു താരതമ്യേന മൂല്യം കൂടുതലുള്ള രാജ്യങ്ങളില്‍ നമുക്കും ഇങ്ങനെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. വെറും നൂറു രൂപ ഉണ്ടായാല്‍പ്പോലും ഒരു കോടീശ്വരന്‍റെ ഫീല്‍ തരുന്ന അത്തരം ചില രാജ്യങ്ങളെക്കുറിച്ച് നോക്കിയാലോ?

ഇന്ത്യന്‍ രൂപയേക്കാള്‍ ദുര്‍ബലമായ മറ്റൊരു കറന്‍സിയാണ് വിയറ്റ്‌നാമീസ് ഡോങ്. നൂറ് രൂപ കൈയില്‍ ഉണ്ടെങ്കില്‍ 29,593 ഡോങ് ആയി. വിയ്റ്റ്‌നാമിലേക്ക് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈന്‍ വിസ ലഭിക്കും. ഹാ ലോങ് ബേ, ഹനോയ് ഹോ ചി മിന്‍ സിറ്റി, ഹോയ് ആന്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം കുറഞ്ഞ ചിലവില്‍ തന്നെ സഞ്ചരിക്കാം.

70 ശതമാനത്തോളം കാട് പിടിച്ചിരിക്കുന്ന രാജ്യമാണ് ലാവോസ്. ഇവിടെ വളരെ കുറഞ്ഞ ചിലവില്‍ ട്രെക്കിങ്, സിപ് ലൈനിങ്, ഹോട്ട് എയര്‍ ബലൂണിങ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ആസ്വദിക്കാം. ലുവാങ് പ്രബാങ്, വിയന്റിയാൻ, കുവാങ് സി വെള്ളച്ചാട്ടം, ബുദ്ധ പാർക്ക് തുടങ്ങി സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. ഇവിടെ 1 ഇന്ത്യന്‍ രൂപ 253.25 ലാവോഷ്യന്‍ കിപ്പാണ്.

പ്രകൃതിമനോഹാരിതയുള്ള മറ്റൊര് സ്ഥലമാണ് ഇന്‍ഡോനേഷ്യ. ഇവിടെ നിരവധി അഗ്നിപര്‍വതങ്ങളും ദ്വീപുകളുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാജ്യങ്ങളിലൊന്നാണ് ഇത്. ലെംബോന്‍ഗന്‍ റീഫ് ക്രൂയീസ്, ആയൂംഗ് വൈറ്റ് വാട്ടര്‍ ക്രൂയിസ് എന്നിവയെല്ലാം ആസ്വദിക്കാവുന്നതാണ്. ബാലി, ജക്കാർത്ത, ഗിലി ദ്വീപുകൾ, കൊമോഡോ നാഷണൽ പാർക്ക്, താന ലോട്ട് ക്ഷേത്രത്തിലെ സൂര്യാസ്തമയം തുടങ്ങിയ ഒട്ടേറെ ആകര്‍ഷണങ്ങള്‍ നിറഞ്ഞ പ്രകൃതിമനോഹരമായ ഇടമാണ് ഇന്തൊനേഷ്യ. 1 രൂപ = 193.77 ഇന്തൊനേഷ്യന്‍ റുപ്യ ബാലി.

വളരെ മനോഹരമായ മറ്റൊരു രാജ്യമാണ് കംബോഡിയ. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് 30 ദിവസം കാലവധിയിലേക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. മനോഹരമായ ബീച്ചുകളും യുനെസ്കോയുടെ ലോക പൈതൃകസ്മാരകമായ അങ്കോർവാട്ട് ക്ഷേത്രവും ഇവിടുണ്ട്. 1 രൂപ = 46.76 കംബോഡിയൻ റിയൽ

തെക്കേ അമേരിക്കയുടെ ഹൃദയം എന്നറിയിപ്പെടുന്ന രാജ്യമാണ് പരാഗ്വേ. ലോകത്തിലെ ചെലവ് കുറഞ്ഞ രാജ്യമായി ഗവേഷണ പഠനങ്ങള്‍ ഈ രാജ്യത്തെ റാങ്ക് ചെയ്തിട്ടുണ്ട്. അസുൻസിയോൺ, പലാസിയോ ഡി ലോപ്പസ്, മ്യൂസിയോ ഡെൽ ബാരോ, യിപ്പകാരായ് തടാകം, സാൾട്ടോസ് ഡെൽ മണ്‍ഡേ വെള്ളച്ചാട്ടം, ലാ സാന്റിസിമ ട്രിനിഡാഡ് ഡി പരാന, സെറോ കോറ നാഷണൽ പാർക്ക്, എൻകാർണേഷ്യൻ പട്ടണം തുടങ്ങിയ ഒട്ടേറെ ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. 1 രൂപ = 93.60 പരാഗ്വേ ഗ്വാറാനി

കറന്‍സിയുടെ മൂല്യം കുറവാണെങ്കിലും താമസത്തിന് അല്‍പ്പം ചെലവ് കൂടുന്ന രാജ്യമാണ് ദക്ഷിണകൊറിയ. പ്രധാന നഗരങ്ങളിലെ താമസം, ഭക്ഷണം ഗതാഗതം എന്നിവയ്ക്ക് ഇന്ത്യയേക്കാള്‍ ചെലവ് കൂടുതലായിരിക്കും.ഗതാഗത ചെലവ് ഇന്ത്യയെ അപേക്ഷിച്ച് കൂടുതലാണ്. ഒരാഴ്ചത്തെ യാത്രയ്ക്ക് ഒന്നര ലക്ഷം രൂപ വരെ ചെലവാകാം. ദക്ഷിണകൊറിയ ∙ 1 രൂപ = 17.19 ദക്ഷിണ കൊറിയൻ വോൺ

Leave a Reply

Your email address will not be published. Required fields are marked *