സ്ലീപ്പര്‍ കോച്ചില്‍ റിസര്‍വ് ചെയ്ത സീറ്റ് ജനറല്‍ ടിക്കറ്റുകാര്‍ കയ്യടക്കുന്നത് ഇപ്പോള്‍ പുതിയ കാര്യമല്ലാതായിട്ടുണ്ട്. മലയാളി യാത്രക്കാരി പങ്കുവച്ച വിഡിയോ ഉത്തരേന്ത്യന്‍ ട്രെയിന്‍ യാത്രയുടെ സാഹസികത എടുത്തു പറയുന്നതാണ്. ബെര്‍ത്തില്‍ കിടന്ന് ഉറങ്ങുന്നതിനിടെ വലിഞ്ഞുകയറി സീറ്റുറപ്പിക്കുന്ന തരത്തിലാണ് കാര്യങ്ങളെന്നാണ് വിഡിയോയിലുള്ളത്. നേഹ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. തിരക്കുള്ള ട്രെയിനില്‍ പലതവണയായി നേഹയുടെ റിസര്‍വ് ചെയ്ത സീറ്റ് യാത്രക്കാര്‍ കയ്യടക്കിയത് കാണാം. ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലാ എന്നും വിഡിയോയിലുണ്ട്. Read More…

