Celebrity

‘അടുത്ത 4വര്‍ഷം യുഎസിലെ ജീവിതം ഭയാനകമായരിക്കും’; അമേരിക്ക വിടുകയാണെന്ന് നടി ഇവാ ലോംഗോറിയ

ഹോളിവുഡിലെ ലൈംലൈറ്റും അമേരിക്കയിലെ ആഡംബരജീവിതവും ലോകത്തെ ഏതൊരു സെലിബ്രിട്ടിയുടേയും അപ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അമേരിക്കയിലെ മാറിയ രാഷ്ട്രീയം കുറച്ചുപേരെയെങ്കിലും അമേരിക്കയില്‍ നിന്നും അകറ്റുകയാണ്. മേരി ക്ലെയറിന്റെ ‘ഏജ് ഇഷ്യു’ വിലുള്ള കവര്‍സ്റ്റോറിയില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് നടിയും ചലച്ചിത്ര നിര്‍മ്മാതാവുമായ ഇവാ ലോംഗോറിയയാണ്. അമേരിക്കയ്ക്ക് പുറത്ത് ജീവിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞു. 49 കാരിയായ സംവിധായിക ഭര്‍ത്താവ് ജോസ് ബാസ്റണിനും ആറു വയസ്സുകാരന്‍ മകന്‍ സാന്റിയാഗോയ്ക്കും ഒപ്പം സ്പെയിനിനും മെക്സിക്കോയ്ക്കും ഇടയില്‍ വീട് ഉണ്ടാക്കാന്‍ ആഗ്രഹിക്കുകയാണ് Read More…