Celebrity

150 ദശലക്ഷം സ്പോട്ടിഫൈ ഫോളോവേഴ്സ്; ഇന്ത്യന്‍ ഗായകന്‍ ടെയ്ലര്‍ സ്വിഫ്റ്റിനെയും BTSനെയും പിന്തള്ളി

ടെയ്ലര്‍ സ്വിഫ്റ്റ്, ബില്ലി എലിഷ്, ബിടിഎസ്, ദി വീക്ക്ന്‍ഡ്. അനേകം ആരാധകരുള്ള സംഗീതജ്ഞരും ബാന്‍ഡുകളുമൊക്കെ ഉണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന സംഗീതജ്ഞന്‍ ഒരു ഇന്ത്യാക്കാരനാണെന്ന് സ്‌പോട്ടിഫൈ റിപ്പോര്‍ട്ട്. ആരാധകവൃന്ദത്തിന്റെയും ഫോളോവേഴ്‌സിന്റെയും കാര്യത്തില്‍ വിഖ്യതരായ ഈ സംഗീതകാരന്മാരേയും പിന്നിലാക്കി കുതിക്കുന്നത് ഇന്ത്യന്‍ പാട്ടുകാരന്‍ അരിജിത് സിംഗാണ്. ആഗോള താരങ്ങളെ പിന്തള്ളി സ്പോട്ടിഫൈ ഇന്ത്യന്‍ ഇതിഹാസ സംഗീതജ്ഞന്‍ അരിജിത് സിംഗിനെ ലോകത്ത് ഏറ്റവും കൂടുതല്‍ പിന്തുടരുന്ന കലാകാരനായി കിരീടമണിയിച്ചു. ഇത് മൂന്നാം തവണയാണ് അരിജിത് ചാര്‍ട്ടില്‍ ഒന്നാമതെത്തുന്നത്. Read More…