എന്തോ ഒരു കാര്യംമാത്രം നോക്കാനായി ഫോണെടുത്തു, പക്ഷേ, ഒരു മണിക്കൂറിന് ശേഷവും നിങ്ങൾ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് എത്ര തവണ ഉണ്ടായിട്ടുണ്ട്? ഇന്ത്യന്‍ യുവത്വത്തിന് ഇത് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞു. റീലുകൾ കാണുക, ഗെയിം കളിക്കുക, അല്ലെങ്കിൽ നോട്ടിഫിക്കേഷനുകൾ പരിശോധിക്കുക എന്നീ കാര്യങ്ങളിലൂടെ ഉറക്കം, ഏകാഗ്രത, ശ്രദ്ധ, മാനസികാരോഗ്യം എന്നിവയെല്ലാം സ്‌ക്രീനുകൾ കവർന്നെടുക്കുന്നു. ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റായ ഡോ. ത്രിദീപ് ചൗധരി പറയുന്നതനുസരിച്ച്, ‘ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ്’ Read More…

