പബ്ലിക് ടോയ്ലറ്റുകൾ ഉപയോഗിക്കുമ്പോൾ പലർക്കുമുള്ള ഒരു പൊതുവായ ആശങ്കയാണ് “ടോയ്‌ലറ്റ് സീറ്റ് സ്പർശിച്ചാൽ UTI (Urinary Tract Infection) പിടിക്കും” എന്നത്. പൊതുസ്ഥലങ്ങളിൽ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ പലരും മുൻകരുതലുകൾ എടുക്കുന്നു. എന്നാൽ, ശാസ്ത്രീയമായി ഈ ഭയം വാസ്തവമാണോ? പൊതു ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നത് നേരിട്ട് യുടിഐക്ക് കാരണമാകുന്നു എന്നത് ശരിയല്ല. UTI എന്താണ്? UTI എന്നത് മൂത്രവ്യവസ്ഥയിലുണ്ടാകുന്ന ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് പ്രധാനമായും മൂത്രനാളി (Urethra), മൂത്രാശയം (Bladder), മൂത്രവാഹിനികൾ (Ureters), കിഡ്‌നി (Kidneys) എന്നിവയെ Read More…

