കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍. റമീസ് എന്ന യുവാവാണ് സോന എല്‍ദോസിന്റെ (23 വയസ്സ്) മരണത്തെത്തുടര്‍ന്ന് പൊലീസ് പിടിയിലായിരിക്കുന്നത്. ആത്മഹത്യാപ്രേരണ, ശാരീരിക ഉപദ്രവം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റമീസ് സോനയെ മര്‍ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സോന എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറി. മതം മാറാന്‍ റമീസും കുടുംബവും നിര്‍ബന്ധിച്ചു. ഇവരൊക്കെ കൂടി തന്നെ മാനസികമായി തളര്‍ത്തി എന്നടക്കം ഗുരുതര Read More…

