പത്തനംതിട്ട ജില്ലയിലെ അടൂരിലുള്ള ഓൾ സെയിന്റ്സ് പബ്ലിക് സ്കൂളിൽ നടന്ന ഒരു കിഡ്സ് ഷോയിൽ ഒട്ടകപ്പക്ഷിയുടെ വേഷമിട്ട് വിദ്യാർത്ഥിയുടെ എൻട്രി സാമൂഹ്യമാധ്യമങ്ങളിൽ ചിരി പടർത്തുന്ന വീഡിയോ വൈറലാകുന്നു. ഒട്ടകപ്പക്ഷിയുടെ വേഷത്തിലെത്തിയ ഈ കൊച്ചുമിടുക്കൻ തന്റെ പ്രകടനത്തിലൂടെ കാണികളുടെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി. ഇൻസ്റ്റാഗ്രാമിൽ വൈറലായ ഈ വീഡിയോയിൽ കുട്ടി ഒട്ടകപ്പക്ഷിയുടെ വേഷത്തിൽ സ്റ്റേജിലൂടെ നടന്നു നീങ്ങുന്നത് കാണാം. വലിയ കൊക്കും, ചിറകുകളും, നീളമുള്ള കാലുകളുമുള്ള വേഷം കാഴ്ചക്കാർക്ക് ചിരി സമ്മാനിച്ചു. ഇതിനിടയിൽ മുട്ടയിടുന്നതുപോലെയുള്ള കുട്ടിയുടെ പ്രകടനം കാണികളെ Read More…

