ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും ദേവതകളെ ആരാധിക്കാറുണ്ട്. എന്നാൽ ചില അപൂർവ സ്ഥലങ്ങളിൽ ഇതിന് വിപരീതമായി അസുരഗണത്തലുള്ളവരെയും ആരാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിലെ ബിസ്രാഖ് എന്ന ഗ്രാമത്തിൽ, രാവണനെയാണ് തങ്ങളുടെ പൂർവ്വികനായി കണക്കാക്കി ആരാധിക്കുന്നത്. അതുപോലെ, മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ദൈത്യ എന്ന അസുരനെയാണ് ആരാധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ ഒരു ഹനുമാൻക്ഷേത്രം പോലും ഇല്ല. കാരണം, ഹനുമാനെ അസുരന്മാരെ നശിപ്പിക്കുന്നവനായാണ് സാധാരണയായി കണക്കാക്കുന്നത്. ഇതിന് മറ്റൊരു കൗതുകകരമായ വസ്തുത കൂടിയുണ്ട്. ‘മാരുതി’ കാറുകൾക്കും ഈ ഗ്രാമത്തിൽ വലിയ Read More…

