മുകൾചുണ്ട് വലുതാക്കാൻ വേണ്ടി താന്‍ “ബഫലോപ്ലാസ്റ്റി” എന്ന കോസ്മെറ്റിക് ശസ്ത്രക്രിയയ്ക്ക് താരം വിധേയയായി എന്ന വിചിത്രമായ വൈറൽ ആരോപണത്തെക്കുറിച്ച് വ്യക്തതയുമായി നടി ജാൻവി കപൂർ . “ടു മച്ച് വിത്ത് കാജോൾ ആൻഡ് ട്വിങ്കിൾ” എന്ന ടോക്ക് ഷോയിൽ പങ്കെടുത്തുകൊണ്ട് താരം ഈ ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞു. ഈ കിംവദന്തിയെക്കുറിച്ച് വ്യക്തമാക്കുന്നതിനിടെ, “ബഫലോപ്ലാസ്റ്റി” എന്ന ശസ്ത്രക്രിയ താൻ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട്, തന്റെ മുഖ സവിശേഷതകൾ വിശകലനം ചെയ്യുന്ന “സ്വയം പ്രഖ്യാപിത ഡോക്ടർമാരുടെ” വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെക്കുറിച്ച് ജാൻവി വിശദീകരിച്ചു. ബഫലോപ്ലാസ്റ്റി Read More…

