ഒരു ത്രില്ലര്‍ സിനിമ കാണുന്ന ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അറ്റ്ലാന്റ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ പുറത്തുവിട്ടത്. വീഡിയോയില്‍ പണം പരിശോധിക്കുന്ന ബിസിനസ്സിന്റെ മാനേജര്‍ കൗണ്ടറിനു പിന്നില്‍ നടക്കുന്നതാണ് ആദ്യം കാണാനാകുന്നത്. നിമിഷങ്ങള്‍ക്കുശേഷം സിനിമകളില്‍ കാണുന്ന പോലെ മുകളില്‍ നിന്ന് സീലിംഗിന്റെ അവശിഷ്ടങ്ങള്‍ താഴെ വീഴുന്നതും അതിലൂടെ ഒരു പുരുഷന് മുകളില്‍നിന്ന് സീലിംഗിലൂടെ താഴേക്ക് വയറുകളില്‍ തൂങ്ങി ഇറങ്ങുന്നത് കാണാം. തുടര്‍ന്ന് പുരുഷന് പേടിച്ച് പിന്നോട്ടോടുന്ന സ്ത്രീയെ കടന്നുപിടിക്കുന്നതിനിയില് അവര്‍ മറിഞ്ഞ് നിലത്തുവീഴുന്നു. ഇതിനിടെ രണ്ടാമനും സീലിംഗില്‍നിന്ന് തൂങ്ങിയിറങ്ങുന്നുണ്ട്. പിന്നീട് Read More…
Tag: Hashtagonline
കാടമുട്ടയാണോ കോഴിമുട്ടയാണോ കൂടുതല്‍ ആരോഗ്യകരം? ഇതാണ് വ്യത്യാസം
കാടമുട്ടയാണോ അതോ കോഴിമുട്ടയാണോ കൂടുതല്‍ നല്ലതെന്ന് അല്ലെങ്കില്‍ കൂടുതല്‍ ആരോഗ്യകരമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവില്ലേ . വലുപ്പം കുറവാണെങ്കിലും പോഷകങ്ങളുടെ കാര്യത്തില്‍ കാടമുട്ട പുലിയാണ്. പോഷകങ്ങളുടെ കലവറയായതിനാല്‍ ആരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനുമെല്ലാം കാടമുട്ട ഉപയോഗിക്കാം. 100 ഗ്രാം കാടമുട്ടയില്‍ 13 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അത് കോഴിമുട്ടയേക്കാള്‍ അല്പം കൂടുതലാണ്. നാഡികളുടെ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദത്തിനും പ്രധാനപ്പെട്ട വിറ്റാമിന്‍ ബി 12, ആരോഗ്യകരമായ ചര്‍മ്മം, കണ്ണുകള്‍, രോഗപ്രതിരോധ പ്രവര്‍ത്തനം എന്നിവയ്ക്ക് ആവശ്യമായ വിറ്റമിന്‍ എ എന്നിവ Read More…
ആരാടാ അത്? ഉറങ്ങാനും സമ്മതിക്കില്ലേ? കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ നന്നേ കന്പമുള്ളവരാകും മിക്കവാറും മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈയിലെ ആരെ മില്‍ക്ക് കോളനിയിലെ കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജിത് ജാദവ് ആണ് ഇതിന്റെ ചിത്രം പങ്കുവച്ചത്. ”ആരേ മില്‍ക്ക് കോളനിയിലെ വനപ്രദേശത്ത് രാത്രി വൈകി വിശ്രമിക്കുന്ന പുള്ളിപ്പുലിയെ കാണാന്‍ ഇടയായി’ എന്ന കുറിപ്പോടെയാണ് രഞ്ജിത് ഈ ചിത്രം പങ്കുവച്ചത്. View this post Read More…
എന്താടാ ഒരു മര്യാദയൊക്കെ വേണ്ടേ… ദിവസേന 10-15 പാഴ്സലുകള്‍, ബാച്ചിലേഴ്സിനെ കൊണ്ട് പൊറുതിമുട്ടി വാച്ച്മാന്; വൈറലായി പരാതി
ഫ്ലാറ്റുകളിലായാലും ഓഫീസുകളിലായാലും സുരക്ഷയ്ക്കായി സെക്യൂരിറ്റി ജീവനക്കാര്‍ കാവല്‍ക്കാരായുണ്ട്. ഫ്ലാറ്റുകളില്‍ പലപ്പോഴും പുറത്തു അപരിചിതരായ ആളുകളെ അകത്തേക്ക് കയറ്റി വിടാന്‍ സെക്യൂരിറ്റിക്കാര്‍ക്ക് ഫയമാണ്. ആളുകളുടെ സുരക്ഷ തങ്ങളുടെ കരങ്ങളിലാണെന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് പലപ്പോളും അപരിചിതരെ ഇവര്‍ ഭയപ്പെടുന്നത്. അങ്ങനെ വരുന്പോള്‍ സെക്യൂരിറ്റി തന്നെ അത് റൂമുകളില്‍ എത്തിച്ച് നല്‍കണം. ഇപ്പോഴിതാ ഒരു സെക്യൂരിറ്റിയുടെ ആശങ്കയെ സംബന്ധിച്ച കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹിയിലെ ഒരു ഫ്ലാറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ സ്ഥിരമായി ഡെലിവെറി ബോയ്സിന്റെ വരവ് കൂടുതലാണ്. അതിനിപ്പോ എന്താ, Read More…
എന്നെ ഇഷ്ടമാണോ.. കല്യാണം കഴിക്കുമോ? അധ്യാപികയോട് വിദ്യാര്‍ഥിയുടെ ചോദ്യം: വൈറല്‍ വീഡിയോ
അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് കാലമായതോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രചാരം ഏറിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ തന്റെ അധ്യാപികയോട് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഒരു വിരുതന്. View this post on Instagram A post shared by TV1 INDIA खबरों का नया अड्डा* (@tv1indialive) മാഡം താങ്കള്‍ വിവാഹിതയാണോ എന്നാണ് അവനറിയേണ്ട ആദ്യ ഉത്തരം. അല്ലെന്ന് Read More…
മകള്‍ക്ക് സദാസമയവും സുരക്ഷ വേണം ; തലയില്‍ നിരീക്ഷണ ക്യാമറ വെച്ച് പിതാവ്
പാകിസ്താന് പോലൊരു രാജ്യത്തെ സ്ത്രീസുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന അനേകരുണ്ട്. അവര്‍ക്കിടയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒരു നല്ല രക്ഷിതാവ് ചെയ്യാത്തതായി ഒന്നുമില്ല. മകളുടെ സുരക്ഷയെ ഭയന്ന് പാകിസ്ഥാന് പിതാവ് മകളെ പുറത്തുവിടുന്നത് അവളെ നിരീക്ഷിക്കാന്‍ വേണ്ടി തലയില്‍ നിരീക്ഷണ ക്യാമറ ഘടിപ്പിച്ച്. നിരീക്ഷണ ക്യാമറയുടെ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ദിവസം മുഴുവന്‍ മകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അവള് സുഖമായിരിക്കുന്നുവെന്ന് ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ‘നെക്സ്റ്റ് ലെവല്‍ സെക്യൂരിറ്റി’ എന്ന തലക്കെട്ടിലുള്ള ഒരു വൈറല്‍ വീഡിയോയില്‍, ബുര്‍ഖ മൂടിയ Read More…
വമ്പന്‍ ട്രാന്ഫോര്മേഷന്! യൂട്യൂബറായ തന്മയ് ഭട്ട് 50 കിലോ ഭാരം കുറച്ചത് ഇങ്ങനെ
അമിത ഭാരം പലവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും കളിയാക്കലുകളുമൊക്കെ കൊണ്ട് അമിത വണ്ണമുള്ളവരില്‍ പലവരും മടുത്തിട്ടുണ്ടാകാം. കോമഡിയനും എ ഐ ബി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനുമായി ഭട്ടിന്റെ ശരീരഭാരത്തിലുണ്ടായ മാറ്റം വളരെ അവിശ്വസിനീയമായിരുന്നു. ചിട്ടയായ ജീവിതശൈലിയും വ്യായാമവും കൊണ്ട് കുറച്ചത് 50 കിലോ ഭാരമാണ്.അടുത്തിടെ തന്മയ് ഒരു പോഡ്കാസ്റ്റില്‍ ഈ മാറ്റത്തിലേക്ക് നയിച്ച 5 കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യത്തിന് മുഖ്യ പരിഗണന നല്‍കുകയെന്നതാണ് അതിലാദ്യം. എല്ലാദിവസും 2 മണിക്കൂര്‍ ജിമ്മിലും ബാഡ്മിന്റണ്‍ Read More…
ഒറ്റപ്പെട്ട ഗ്രാമത്തിന് സ്വന്തം ചെലവില്‍ പാലം പണിതു; ചൈനയില്‍ ഗ്രാമീണന് തടവും പിഴയും
ഒറ്റപ്പെട്ടുപോയ തന്റെ ഗ്രാമത്തിന് പാലം പണിതുകൊടുത്ത ചൈനാക്കാരന് അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ തടവും പിഴയും. വടക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലെ ഷെന്ലിന് ഗ്രാമത്തിലേക്ക് താവോര്‍ നദിക്ക് മുകളിലൂടെ സ്വന്തം ചെലവില്‍ പാലം പണിതു കൊടുത്ത പരോപകാരത്തിനാണ് തടവ് ശിക്ഷയും ഒന്നിലധികം തവണ പിഴ ചുമത്തുകയും ചെയ്തിരിക്കുന്നത്. 2005-ന് മുമ്പ് വരെ ജിലിന്‍ പ്രവിശ്യയിലെ ഷെന്ലിന് വില്ലേജ് പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. പ്രദേശവാസികള്‍ക്ക് അടുത്തുള്ള പാലത്തില്‍ എത്താനായി 70 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ കടത്തുവള്ളവുമായി ഹുവാങ് ദേയി Read More…
ഡല്‍ഹിയില്‍ രാത്രി ടാക്സി വിളിച്ചപ്പോളുണ്ടായത് ദുരനുഭവം; മുന്നറിയിപ്പുമായി ട്രാവല്‍ വ്ളോഗര്‍
അതിഥികളെ ദൈവത്തിനെ പോലെ കാണുന്നവരാണ് നമ്മള് ഇന്ത്യക്കാര്‍ . എന്നാല്‍ സിംഗപ്പൂരില്‍ നിന്നും ഡല്‍ഹിയിലെത്തിയ രണ്ട് വനിതകള്‍ക്ക് അത്ര നല്ല അനുഭവമല്ല ഉണ്ടായതെന്നാണ് അവര്‍ പറയുന്നത്. സിംഗപ്പൂരിലെ ഒരു ട്രാവല്‍ വ്ലോഗറായ ചാന് സില്‍വിയയാണ് ഈ ദുരനുഭവത്തിനെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ഡല്‍ഹിയിലെത്തുന്നവര്‍ ഒഴിവാക്കേണ്ട കാര്യത്തിനെ കുറിച്ചാണ് അവരുടെ വീഡിയോയുടെ ഉള്ളടക്കം. അര്‍ധരാത്രിയില്‍ ടാക്സി എടുക്കരുതെന്നാണ് ആദ്യം പറയുന്നത്. രാത്രിയില്‍ വിമാനത്താവളത്തിലെത്തി യൂബര്‍ അന്വേഷിച്ചെങ്കിലും അത് ലഭിക്കാത്തതിനാല്‍ പ്രൈവറ്റ് ടാക്സി വിളിക്കേണ്ടിവന്നുവെന്ന് അവര്‍ പറയുന്നുണ്ട്. ടാക്സി Read More…









