Oddly News

എലിക്ക് അസൂയ ! ഗണേശ ഭഗവാന്റെ കൈയിൽ ശാന്തമായി ഉറങ്ങുന്ന പൂച്ച, വീഡിയോ വൈറൽ

ഇന്ത്യയിലെമ്പാടും വിനായകചതുര്‍ത്ഥി ആഘോഷിക്കുന്നതിനിടെ, ആകർഷകമായ ഒരു നിമിഷമാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗണേശ വിഗ്രഹത്തിന്റെ കൈയ്യിൽ സമാധാനമായി ഉറങ്ങുന്ന ഒരു പൂച്ചയുടെ വീഡിയോ ആണത്. ഉത്സവപ്രതീതി ഉണർത്തി മനോഹരമായ മഞ്ഞ വസ്ത്രം ധരിച്ച വിഗ്രഹമാണ് വീഡിയോയിലുള്ളത്. എന്നാൽ സാധാരണ ഗണേശന്റെ വാഹനമായി വിശ്വസിക്കപ്പെടുന്ന എലിയല്ല, ഒരു പൂച്ചയാണ് ഇവിടെ താരമായത്. വീഡിയോയിൽ, ഗണേശവിഗ്രഹത്തിന്റെ കൈയ്യിൽ വളരെ സുരക്ഷിതമായി സന്തോഷത്തോടെ സുഖമായി ഉറങ്ങുന്ന പൂച്ചയെ കാണാം. ഈ വർഷത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണിതെന്നാണ് നെറ്റിസൺസ് പറയുന്നത്. ‘ഇപ്പോൾ Read More…