അന്റാർട്ടിക്കയിൽവച്ച് കാണാതാത 25 വയസ്സുള്ള ബ്രിട്ടീഷ് പൗരന്റെ അവശിഷ്ടങ്ങൾ 65 വർഷങ്ങൾക്ക് ശേഷം മഞ്ഞുമലയിൽ നിന്ന് കണ്ടെത്തി. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിൽ പ്രവർത്തിക്കുന്നതിനിടെ 1959-ൽ ഒരു മഞ്ഞുമലയിലെ വിള്ളലിൽ വീണാണ് ഡെന്നിസ് ബെൽ എന്നയാൾ മരിച്ചത്. റേഡിയോ, വാച്ച്, പൈപ്പ് എന്നിവയോടൊപ്പമാണ് ജനുവരിയിൽ പോളിഷ് അന്റാർട്ടിക് പര്യവേഷണ സംഘം ഡെന്നിസ് ബെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഡെന്നിസ് ബെല്ലിനെ ഇനി കണ്ടെത്താനാവില്ലെന്ന് കരുതിയിരുന്ന കുടുംബത്തിന് ഈ വാർത്ത ഞെട്ടലുണ്ടാക്കി. “സഹോദരനെ കണ്ടെത്താനുള്ള പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചിരുന്നു. ഇത് അസാധാരണമാണ്, Read More…

