വർഷങ്ങളായി, രാവിലെയോ കിടക്കുന്നതിനു മുന്‍പോ കുടിക്കുന്ന ഒരു കപ്പ് പാലായോ ഉച്ചഭക്ഷണത്തോടൊപ്പമുള്ള തൈര് രൂപത്തിലോ പാൽ ഉൽപ്പന്നങ്ങൾ നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ, സോഷ്യൽ മീഡിയയിൽ എന്ത് കഴിക്കണം, എന്ത് സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് എപ്പോഴും പുതിയ ചർച്ചകൾ ഉണ്ടാവാറുണ്ട്, ഇത്തവണ പാൽ ഉൽപ്പന്നങ്ങളാണ് ചർച്ചാവിഷയം. നിത്യേനയുള്ള പാൽ ഉൽപ്പന്നങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് അടുത്തിടെ വൈറലായ ഒരു വീഡിയോ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പലരെയും, തങ്ങളുടെ ഭക്ഷണക്രമത്തെക്കുറിച്ച് സംശയമുള്ളവരാക്കി. വൈറലായ ഇൻസ്റ്റാഗ്രാം അവകാശവാദം ദുബായ് Read More…

