നായക്കുട്ടികളുടെ രസകരമായ വീഡിയോകൾ കാണാൻ ഇഷ്ടമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. ഇപ്പോഴിതാ തന്റെ ഇഷ്ടം ഗാനം കേൾക്കുമ്പോൾ ആവേശത്തോടെ നൃത്തം ചെയ്യുന്ന ഒരു നായക്കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ മനം കവരുന്നത്. വീഡിയോയിൽ ഒരു കാറിനുള്ളിൽ ഇരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്തതോടെ നായക്കുട്ടി തലകുലുക്കുന്നതാണ് കാണുന്നത്. വീഡിയോയിൽ ഉള്ളത് ഒരു ഓൾഡ് ഇംഗ്ലീഷ് ഷീപ്ഡോഗ് ഇനത്തിൽപെട്ട നായയാണ് . ബീറ്റ് കേൾക്കുമ്പോൾ നായ വളരെ ആവേശത്തോടെ തലകുലുക്കുകയാണ്. “അവളുടെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യുന്നത് Read More…
Author: Aksa
നമ്മുടെ 100 രൂപയ്ക്ക് പതിനായിരങ്ങളുടെ വിലയുള്ള രാജ്യങ്ങള്‍; ഇവിടേയ്ക്ക് യാത്ര പോയാലോ?
വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് തോന്നാറില്ലേ. ഇവര്‍ക്കൊക്കെ എന്ത് മാത്രം സുഖമാണെന്ന് . 6 മാസം ജോലിയാണെങ്കില്‍ പിന്നീടുള്ള 6 മാസം ഇന്ത്യ പോലുള്ള രാജ്യം സന്ദര്‍ശിക്കുന്നു. ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കൂടിയ കറന്‍സിയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ് അവര്‍. ഇന്ത്യന്‍ കറന്‍സിക്കു താരതമ്യേന മൂല്യം കൂടുതലുള്ള രാജ്യങ്ങളില്‍ നമുക്കും ഇങ്ങനെ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. വെറും നൂറു രൂപ ഉണ്ടായാല്‍പ്പോലും ഒരു കോടീശ്വരന്‍റെ ഫീല്‍ തരുന്ന അത്തരം ചില രാജ്യങ്ങളെക്കുറിച്ച് നോക്കിയാലോ? Read More…
ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോർ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതി: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഓടുന്ന വാഹനത്തിൻ്റെ വാതിൽ അപ്രതീക്ഷിതമായി തുറന്നതിനെത്തുടർന്ന് ഒരു സ്ത്രീ റോഡിലേക്ക് തെറിച്ചു വീഴുന്നതിന്റ അതിഭയാനകമായ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. @nebresultandnews0 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കുവെച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഡ്രൈവറുടെ അശ്രദ്ധയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.വൈറലായ വീഡിയോയിൽ, സ്‌കോർപിയോ വാഹനത്തിൻ്റെ വാതിലിനു സമീപം ഒരു സ്ത്രീ ഇരിക്കുന്നതാണ് കാണുന്നത്. തുടർന്ന് തിരക്കേറിയ റോഡിലൂടെ വാഹനം നീങ്ങുന്നത് തുടരുമ്പോൾ, ശരിയായി അടച്ചിട്ടില്ലാത്ത ഡോർ ആടി ഉലയുന്നതും ഒരു യുവതി റോഡിലേക്ക് തെറിച്ചു വീഴുന്നതുമാണ് കാണുന്നത്. ഈ സമയം Read More…
പേയ്‌മെന്റിനെ ചൊല്ലി തർക്കം: ഹോട്ടൽ ജീവനക്കാരനോട് രോഷാകുലനായി വിനോദസഞ്ചാരി, പിന്നാലെ തിരിച്ചടി
തായ്‌ലൻഡിലെ ബാങ്കോക്കിൽ അവധിയാഘോഷിക്കാനെത്തിയ വിനോദ സഞ്ചാരി ഒരു ഹോട്ടൽ ജീവനക്കാരനോട് പേയ്മെന്റിന്റെ പേരിൽ മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. കുടുംബത്തോടൊപ്പം എത്തിയ ഇയാൾ ഹോട്ടലിൽ താമസിക്കുന്നതുമായി ബന്ധപ്പെട്ട പണമിടപാട് പ്രശ്‌നത്തെ തുടർന്നാണ് ഹോട്ടൽ ജീവനക്കാരനോട് തട്ടിക്കയറിയത്. വൈറൽ വീഡിയോയിൽ, രോഷാകുലനായ ഇയാൾ ഹോട്ടലിലെ ഫ്രണ്ട് ഡെസ്‌ക് ജീവനക്കാരോട് അമിതമായി പണം ഈടാക്കുന്നുവെന്ന് ആരോപിച്ചു ശബ്ദമുണ്ടാക്കുന്നത് കാണാം. മറ്റു ജീവനക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ശാന്തനാകാൻ തയ്യാറാകുന്നില്ല. ഇതിനിടയിൽ ഇയാൾ ഒരു Read More…
യുവാവിനെ സ്റ്റേഷനിൽ ബെൽറ്റ് കൊണ്ട് അതിക്രൂരമായി മർദ്ദിച്ച് പോലീസുകാർ : പിന്നാലെ നടപടി
ഉത്തർപ്രദേശിലെ ജൗൻപൂരിൽ നടന്ന ഒരു കസ്റ്റഡി പീഡനത്തിന്റെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഒരു യുവാവിനെ രണ്ട് പോലീസുകാർ ചേർന്ന് ബെൽറ്റ്കൊണ്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. രണ്ട് പോലീസുകാർ ഒരു തൂണിന് ചുറ്റും യുവാവിനെ തടഞ്ഞുവെക്കുകയും മൂന്നാമത്തെ പോലീസ് ഉദ്യോഗസ്ഥൻ ബെൽറ്റുകൊണ്ട് യുവാവിനെ ആഞ്ഞടിക്കുന്നതുമാണ് കാണുന്നത്. പോലീസിൻ്റെ പീഡനത്തെ തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കസ്റ്റഡി മർദ്ദനത്തിൻ്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ പോലീസിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. Read More…
ആനവായില്‍…. 10 അടുക്കുകളുള്ള ഭീമൻ ബർഗറൊക്കെ നിസാരം: ‘വലിയ വാ’യില്‍ ലോക റെക്കോർഡുമായി മേരി
ഭക്ഷണത്തിനോട് എത്ര പ്രിയമുള്ളവരാണെങ്കിലും ഒരു വലിയ ബര്‍ഗര്‍ കഴിക്കുന്നത് പ്രയാസമായിരിക്കും . അത് വായില്‍ ഒതുങ്ങാത്തത് തന്നെയാണ് കാരണവും. എന്നാല്‍ അലാസ്‌കയിലെ കെറ്റ്ചിക്കയിലെ മേരി പോള്‍ക്ക് ഇതൊക്കെ നിസാരമാണ്. ഒരു പാറ്റി മാത്രമുള്ള ബർഗര്‍ പോലും ഒട്ടും താഴെ വീഴാതെ വായില്‍ ഉള്‍കൊള്ളിച്ച് കഴിക്കാനായി ആളുകള്‍ നക്ഷത്രമെണ്ണുമ്പോള്‍ 10 പാറ്റികളുള്ള ബര്‍ഗറുകള്‍ മേരി നിഷ്പ്രയാസം അകത്താക്കും. വായയുടെ ഈ വലുപ്പത്തിന്റെ പേരില്‍ തന്നെ മേരി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നു. തന്റെ വായയ്ക്ക് നല്ല വലുപ്പമുണ്ടെന്ന് മേരിക്ക് കാലങ്ങള്‍ക്ക് Read More…
എ.സി. ഉപയോഗിക്കുന്നവര്‍ ഇതറിഞ്ഞിരിക്കുക; അല്ലെങ്കില്‍ കറന്റ് ബിൽ ഷോക്കടിപ്പിക്കും!
ഒരുകാലത്ത് ആഡംബരത്തിന്റെ ഭാഗമായി കണ്ടിരുന്ന എ,സി ഇന്ന് പല വീടുകളിലും അവശ്യവസ്തുവായി മാറിക്കഴിഞ്ഞു. പതിവായി എസി ഉപയോഗിച്ചാല്‍ കറന്റ് ബില്ല് കണ്ട് സാധാരണക്കാര്‍ ഞെട്ടേണ്ടതായി വരും. ഇതിന് പുറമേ എസി ശരിയായി ഉപയോഗിക്കാത്തതിന്റെ പേരിലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അധികം വൈദ്യുതി ബില്ല് ഇല്ലാതെ തന്നെ എസി ഉപയോഗിക്കാം. എയര്‍ ഫില്‍റ്റര്‍ കൃത്യമായി പരിശോധിച്ച് കൃത്യ സമയത്ത് മാറ്റണം. ബില്‍റ്റ് ഇന്‍ ഫില്‍റ്ററാണെങ്കിലും ഡക്റ്റില്‍ സ്ഥാപിച്ച ഫില്‍റ്ററാണെങ്കിലും 6 മാസത്തിലൊരിക്കല്‍ മാറ്റണം. ഉയര്‍ന്ന നിലവാരമുള്ള Read More…
“ഒടുവിൽ ഞാൻ ഇന്ത്യക്കാരിയായി”: ആഹ്ലാദം പങ്കുവെച്ച് റഷ്യൻ യുവതി, വീഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്
ഇന്ത്യയിൽ സ്ഥിരതാമസമാക്കുന്ന നിരവധി വിദേശികളെകുറിച്ച് നാം കേട്ടറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹശേഷം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ റഷ്യൻ വനിത തനിക്ക് ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ പങ്കുവെച്ച വീഡിയോയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. വീഡിയോയിൽ ഒസിഐ കാർഡ് ലഭിച്ച യുവതിയുടെ ആഹ്‌ളാദകരമായ നിമിഷങ്ങളാണ് കാണുന്നത്. View this post on Instagram A post shared by MARINA KHARBANI Russian in India (@terk_love) ഷില്ലോങ്ങിൽ താമസിക്കുന്ന റഷ്യൻ പൗരയായ മറീന ഖർബാനി എന്ന Read More…
ഫോണില്‍ തൊണ്ടിത്തോണ്ടി… ഇന്ത്യക്കാര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? സര്‍വേ സൂചിപ്പിക്കുന്നത് ഇങ്ങനെ
ഇന്ത്യക്കാരില്‍ അധികം പേര്‍ക്കും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ലെന്നും ഇത് പിന്നീട് അവരുടെ ശാരീരകവും മാനസികവുമായ ആരോഗ്യത്തിനെ ബാധിക്കുന്നുവെന്നും കണ്ടെത്തിയിരിക്കുന്നു. വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ് സ്‌കോര്‍കാര്‍ഡാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യക്കാരില്‍ 55 ശതമാനം ആളുകളും അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഉറങ്ങുന്നതെന്ന് മാര്‍ച്ച് 2024നും ഫെബ്രുവരി 2025നും ഇടയില്‍ വേക്ക്ഫിറ്റ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 2022ല്‍ 46 ശതമാനമായിരുന്നു. വൈകിയുളള ഉറക്കത്തിന് പുറമേ ഉറക്കത്തിന്റെ സമയവും പ്രശ്‌നം സൃഷ്ടിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. 40 ശതമാനം ഇന്ത്യക്കാര്‍ക്കും 6 Read More…









