ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയെപ്പോലെ വിദേശജയിലുകളില്‍ വധശിക്ഷയടക്കം കാത്തുകഴിയുന്നത് പതിനായിരത്തിലേറെ ഇന്ത്യക്കാര്‍. ഗള്‍ഫ് നാടുകളിലുള്‍പ്പടെ 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാരാണ് ജയിലുകളില്‍ കഴിയുന്നതെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ വച്ച കണക്കാണിത്. എന്നാല്‍, ഔദ്യോഗികകണക്കുകളേക്കാള്‍ അധികംപേര്‍ വിദേശജയിലുകളിലുണ്ടെന്നാണ് വിവിധ സംഘടനകളടക്കം വ്യക്തമാക്കുന്നത്. സൗദി അറേബ്യയിലാണ് ഏറ്റവുമധികം ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്- 2633 പേര്.വിവിധ രാജ്യങ്ങളിലായി വധശിക്ഷ കാത്തുകഴിയുന്നത് 49 ഇന്ത്യക്കാരാണ്. യു.എ.ഇയില്‍ 25 പേരും സൗദിയില്‍ 11 പേരും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്. മലേഷ്യ-6, Read More…
Author: Aksa
അൽപം ശർക്കര മതി, മുഖം തിളങ്ങും ! ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
മലയാളികളുടെ അടുക്കളയില്‍ സുലഭമായുള്ള ഒന്നാണ് ശർക്കര. പാചകത്തിന് മിക്കപ്പോഴും ഇത് നമ്മൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിലും ശർക്കരയ്ക്ക് റോളുണ്ടെന്ന് അറിയാമോ? ശർക്കരയിൽ പോഷകങ്ങളും സെലിനിയം എന്ന ശക്തമായ ഒരു ആന്റിഓക്സിഡന്റുമുണ്ട്. ഇത് ചർമത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്. ചുളിവുകൾ തടയാനും യുവത്വം നിലനിർത്താനും ഇതിന് സാധിക്കും. മാത്രമല്ല, ശർക്കരയിലടങ്ങിയിരിക്കുന്ന ഗ്ലൈക്കോളിക് ആസിഡ് ചർമത്തിന്റെ ഘടനയെ സൗമ്യവും മൃദുവുമാക്കുന്നു. ഇനി ശർക്കര കൊണ്ടുള്ള ചില ഫേസ് പായ്ക്കുകൾ നോക്കാം: – ശർക്കരയും തേനും: ചർമ സംരക്ഷണത്തിന് ഏറ്റവും Read More…
വീടിനകം മാത്രമല്ല, വീട്ടുപകരണങ്ങള്‍ വൃത്തിയാക്കുമ്പോഴും വേണം അല്പം ശ്രദ്ധ
വീടിനകവും പുറവും വൃത്തിയാക്കിയതുകൊണ്ടു മാത്രം വീടുവൃത്തിയാക്കല്‍ പൂര്‍ത്തിയാവില്ല. അതിന് വീട്ടുപകരണങ്ങള്‍ കൂടി വൃത്തിയാക്കണം. ഉപകരണങ്ങള്‍ വൃത്തിയോടെ സൂക്ഷിച്ചാല്‍ അവയുടെ ആയുസ്സു കൂടും. ഏത് വീട്ടുപകരണവും വൃത്തിയാക്കുന്നതിന് മുന്‍പ് അതിന്റെ ഇന്സ്ട്രക്ഷന് മാനുവലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കുകയും അവ കൃത്യമായി പാലിക്കുകയും വേണം. ഇലക്ട്രിക് ഉപകരണങ്ങള്‍ പ്ലഗ് ഓഫ് ചെയ്തശേഷമേ വൃത്തിയാക്കാന്‍ പാടുള്ളു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മതം മാറുക, അല്ലെങ്കിൽ ബലാത്സംഗ കേസ് നേരിടുക: ഭാര്യയ്ക്കെതിരെ ആരോപണവുമായി ഭർത്താവ്
ബംഗളൂരു: വിവാഹത്തിന് പിന്നാലെ ഭാര്യ തന്നെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി ഭര്‍ത്താവ്. കര്‍ണാടകയിലെ ഗഡഗ് സ്വദേശി വിശാല്‍ കുമാര്‍ ഗോകവിയാണ് ഭാര്യയ്ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. 2024 നവംബറിലാണ് ഹിന്ദു വിശ്വാസിയായ വിശാല്‍ കുമാറും മുസ്ലിം വിശ്വാസിയായ തഹ്സീന് ഹൊസാമണയും വിവാഹിതരായത്. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, അതിന് ശേഷം മുസ്ലീം ആചാര പ്രകാരം വിവാഹം കഴിക്കാന്‍ തഹ്സിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു അത്. ഒടുവില്‍ ഭാര്യയുടെ ആവശ്യപ്രകാരം 2024 Read More…
വീട്ടില്‍ ഈ സാധനങ്ങളുണ്ടെങ്കില്‍ വായ്നാറ്റം എളുപ്പത്തില്‍ അകറ്റാം
വായ്നാറ്റമുണ്ടാവുന്നതിന്റെ കാരണങ്ങള്‍ പലതാണ്. രോഗങ്ങള്‍, അണുബാധകള്‍ മുതല്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍വരെ ഇതിലുള്‍പ്പെടും. ഇതൊന്നുമല്ലാത്ത കാരണങ്ങള്‍കൊണ്ടും വായ്നാറ്റമുണ്ടാവാം. വായയില്‍ ജലാംശം കുറയുന്നതും വായ്നാറ്റത്തിന് ഒരു പ്രധാനകാരണമാണ്. അതുകൊണ്ടാണ് പലപ്പോഴും രാത്രിയില്‍ ഈ പ്രശ്നം രൂക്ഷമാവുന്നത്. അതുകൊണ്ട് ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം. കാപ്പിയും ചായയുമല്ല പകരം ശുദ്ധ ജലമാമാണ്കുടിക്കേണ്ടത്. വായ്നാറ്റമകറ്റാന് വീട്ടില്‍ത്തന്നെ ചില വഴികളുണ്ട്. പുതിനയില നല്ലതാണ്. കുറച്ച് പുതിനയിലയെടുത്ത് വായിലിട്ട് ചവച്ചുനോക്കൂ. വായ്നാറ്റം അകലും. നല്ല സുഗന്ധമുണ്ടാവുകയും ചെയ്യും. മല്ലിയിലയാണ് മറ്റൊന്ന്. മല്ലിയില ചവയ്ക്കുന്നതും ഈ പ്രശ്നം Read More…
കര്‍ക്കിടക ചികിത്സ; പന്ത്രണ്ടുമാസങ്ങളില്‍ എന്തുകൊണ്ട് ഈ മാസം ? കാരണമറിയുക
പ്രകൃതിയുടെ നിറയൗവനക്കാഴ്ചയാണ് കര്‍ക്കിടകം. ഇടമുറിയാത്ത മഴപെയ്ത്തില്‍ കുളിച്ച് ഈറനണിഞ്ഞ പ്രകൃതി. സര്‍വ വൃക്ഷലതാദികളും തളിരിടുന്ന സമയം. പൂക്കാലമായ ചിങ്ങത്തിനുമുമ്പൊരു മുന്നൊരുക്കം. മണ്ണില്‍ വീണുറങ്ങുന്ന ഇത്തിരിക്കുഞ്ഞന് വിത്തുകള്‍ കുഴമണ്ണ് പൊട്ടിച്ച് പുറത്തുവരും. പ്രകൃതിയിലെ ഈ മാറ്റം മറ്റു ജീവജാലങ്ങളിലും പ്രകടമാണ്. അവര്‍ക്ക് പക്ഷേ വിശ്രമകാലമാണ്. പ്രകൃതിയുടെ കലവറ ശൂന്യമാകുമ്പോള്‍ ജീവന്റെ നിലനില്പിനുവേണ്ടി അവര്‍ കരുതല്ഭക്ഷണശേഖരത്തിന്റെ മൂടിതുറക്കും. പഞ്ഞക്കര്‍ക്കിടകത്തിന്റെ വറുതിയെ നേരിടാന്‍ പഴമക്കാര്‍ ചക്കയും മാങ്ങയും ചക്കക്കുരുവുമെല്ലാം ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് ഇതിനുവേണ്ടിയായിരുന്നു. കര്‍ക്കിടകമാസം പിറന്നാല്‍ എല്ലാദിവസവും രാമായണപാരായണം, ക്ഷേത്രദര്‍ശനം, Read More…
ഒത്തുതീര്‍പ്പിനില്ല, ദയാധനം വേണ്ട, വധശിക്ഷ നടപ്പാക്കണം, നിമിഷപ്രിയയ്ക്കു മാപ്പില്ലെന്ന് തലാലിന്റെ സഹോദരന്
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് മാപ്പ് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് അബ്ദുള്‍ ഫത്താഹ് മഹ്ദി. ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന് പറഞ്ഞു.കുടുംബത്തിലെ മറ്റു പലരും നിമിഷ പ്രിയക്കു മാപ്പുനല്‍കണമെന്ന നിലപാടിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബ്ദുള്‍ ഫത്താഹ് മഹ്ദി മാപ്പുനല്കില്ലെന്നു വ്യക്തമാക്കിയത്. പല തരത്തിലുമുള്ള മധ്യസ്ഥശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തങ്ങള്‍ സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും മഹ്ദി വിവരിച്ചു. ‘ഞങ്ങള്‍ ശിക്ഷ നടപ്പാക്കല്‍ വരെ പിന്തുടരും. കാലതാമസം ഞങ്ങളെ വഴങ്ങാന്‍ പ്രേരിപ്പിക്കില്ല, സമ്മര്‍ദം ഞങ്ങളെ ഇളക്കില്ല, പണം Read More…
മുപ്പത് പിന്നിട്ട സത്രീയാണോ നിങ്ങള്‍ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ജീവിതത്തിരക്കിനിടയിൽ മുപ്പത് വയസ് പിന്നിട്ട സ്ത്രീകൾക്ക് സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ സമയം കണ്ടെത്താനാവാതെ വരുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണ്. പ്രായം കൂടുന്തോറും സ്ത്രീകൾക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ കൃത്യമായ ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ നൽകുന്നു: ദൈനംദിന ശ്രദ്ധ നാരങ്ങാവെള്ളം: ദിവസവും രാവിലെ ചെറുചൂടുവെള്ളത്തിൽ നാരങ്ങാനീര് പിഴിഞ്ഞ് കുടിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം സുഗമമാക്കാനും സഹായിക്കും. മുഖസംരക്ഷണം: Read More…
ലഹരിനല്‍കി വീഴ്ത്തും; അനാശാസ്യത്തിനുപയോഗിക്കും, ഇരകള്‍ ഐടിക്കാരും വിദ്യാര്‍ഥിനികളും, കുടുങ്ങിയവരില്‍ ഉത്തരേന്ത്യക്കാരായ ആറു പെണ്‍കുട്ടികള്‍
എറണാകുളം സൗത്തില്‍ നടത്തിവരികയായിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് ഉത്തരേന്ത്യക്കാരായ ആറു പെണ്‍കുട്ടികള്‍. കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലിയും അറസ്റ്റിലായി. നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രഫഷണലുകളും റാക്കറ്റില്‍ കുടുങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഉള്‍പ്പെട്ടതായി വിവരമുണ്ട്. കൂടുതല്‍ അന്വേഷണത്തിനുശേഷം പോക്സോ കേസടക്കം ചുമത്തും. കൊച്ചിയില്‍ മാത്രം നൂറിലധികം അനാശാസ്യ കേന്ദ്രങ്ങളുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ആകര്‍ഷകമായ പേരുകളും പരസ്യബോര്‍ഡുകളും വച്ചാണു തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. ഉത്തരേന്ത്യയില്‍നിന്നും മറ്റും യുവതികളെ എത്തിച്ചാണു പ്രവര്‍ത്തനം. Read More…









