തന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയ്ക്ക് സ്വന്തം കരളിന്റെ 80ശതമാനത്തോളം ദാനംചെയ്ത് ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന് ആദ്യഭാര്യ. സൗദിയിലെ തായിഫിലെ ഈ അപൂര്‍വ സംഭവം സമൂഹമാധ്യമത്തില്‍ വൈറലാണ്. മനുഷ്യത്വത്തിന്റെയും കരുണയുടേയും നേര്‍രൂപം എന്നാണ് നൂറ സലീം അൽ-ഷമ്മാരി എന്ന സ്ത്രീയെക്കുറിച്ച് കുറിപ്പുകളില്‍ പറഞ്ഞിരിക്കുന്നത്. മജീദ് ബാല്‍ദ അല്‍ റോഖി എന്നയാളുടെ ഭാര്യമാരാണ് നൂറ സലീം അൽ-ഷമ്മാരിയും തഗ്‌രീദ് അവധ് അൽ-സാദിയും. തഗ്‌രീദ് വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു. അമേരിക്കയിലെത്തിച്ച് ഏറ്റവും മികച്ച ചികിത്സയും പരിചരണവും തഗ്‌രീദിനായി അല്‍ റോഖി നല്‍കി. Read More…
Author: Aksa
ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാനുമായി ചേർന്ന് പ്രീമിയം മദ്യം നിർമ്മിക്കും, ഏറ്റവും പഴക്കമുള്ള മദ്യ നിർമ്മാതാക്കളുമായി കൈകോർക്കുന്നു
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മദ്യ നിർമ്മാതാക്കളിൽ ഒന്നായ റാഡിക്കോ ഖൈതാൻ, നടൻ ഷാരൂഖ് ഖാൻ, മകൻ ആര്യൻ, സെറോധാ ബ്രോക്കറേജ് സ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരുമായി ചേർന്ന് പുതിയ സംരംഭമായ ‘D’YAVOL സ്പിരിറ്റ്‌സ്’ ആരംഭിച്ചു. D’YAVOL BV, D’YAVOL ഇന്ത്യ എന്നീ സ്ഥാപനങ്ങളിൽ 47.5% ഓഹരികൾക്കായി 40 കോടി രൂപ നിക്ഷേപിക്കുമെന്നും, ഇതോടെ റാഡിക്കോ ഖൈതാൻ ഏറ്റവും വലിയ ഓഹരി ഉടമയാകുമെന്നും കമ്പനി അറിയിച്ചു. ഷാരൂഖ് ഖാനും മകൻ ആര്യനും ചേർന്നാണ് D’YAVOL ഒരു ലക്ഷ്വറി ബ്രാൻഡായി Read More…
ദിവസവും 300 തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ‘മരിയ ആന്റി’; ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും മനോഹരമായ വീഡിയോ
ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിൽ നിന്നും തെരുവ് നായകളെ പൂർണ്ണമായും ഒഴിവാക്കാനുള്ള സുപ്രീം കോടതിയുടെ സമീപകാല ഉത്തരവ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഈ ചൂടേറിയ സംവാദങ്ങൾക്കിടയിൽ, ഗോവയിൽ നിന്നുള്ള ഒരു സ്ത്രീ തന്റെ പ്രവർത്തികളിലൂടെ ലോകത്തിന് കാരുണ്യത്തിന്റെ യഥാർത്ഥ മുഖം കാണിച്ചുകൊടുക്കുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ റെസിഡൻ്റ്സ് വെൽഫെയർ അസോസിയേഷനുകൾ സ്വാഗതം ചെയ്യുമ്പോൾ, മൃഗസ്നേഹികൾ ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ നീക്കം നടപ്പിലാക്കുന്നതിലെ അപാകതകളും, ഷെൽട്ടറുകളുടെ കുറവും, ഇത് മനുഷ്യരും നായകളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്നും അവർ വാദിക്കുന്നു. Read More…
മുഖത്ത് ഈ 6 ലക്ഷണങ്ങൾ, നിങ്ങളുടെ വൃക്കകൾ തകരാറിലാകാൻ പോകുന്നു ! ഉടൻ ഡോക്ടറെ കാണുക
അസുഖങ്ങൾമൂലം നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ മുഖത്ത് പ്രതിഫലിക്കാറുണ്ട്. വൃക്കകളുടെ തകരാറുകൾ മൂലമുണ്ടാകുന്ന ചില മാറ്റങ്ങളും മുഖത്ത് ദൃശ്യമാകും. ഈ മാറ്റങ്ങൾ കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ തേടുക എന്നത് വളരെ പ്രധാനമാണ്. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു പ്രധാന അവയവമാണ് വൃക്ക. ഇതിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ, അതിന്റെ ഫലം ശരീരത്തിൽ മുഴുവൻ പ്രകടമാകും, അത് ആദ്യമായി മുഖത്താണ് കാണുന്നത്. മുഖത്തെ ഈ മാറ്റങ്ങൾ യഥാസമയം തിരിച്ചറിയുകയാണെങ്കിൽ, നിങ്ങൾക്ക് ഉടൻ ചികിത്സ ആരംഭിക്കാം. കണ്ണുകൾക്ക് Read More…
‘പ്രകോപിപ്പിക്കരുത്, 2010 മുതലുള്ള ചാറ്റുകളുമായി ഞാന്‍ വരും’ ഇനി ഓക്കാനിക്കുമ്പോൾ സാന്ദ്ര ഓര്‍ക്കുക- വിജയ് ബാബു
ഏറെ വിവാദമായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പുമായി വിജയ് ബാബു. തന്നെ പ്രകോപിപ്പിക്കരുതെന്നും, ഇനി അങ്ങനെയുണ്ടായാല്‍ 2010 മുതലുള്ള പഴയ ചാറ്റുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം കുറിച്ചു. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ഒരു ബന്ധവുമില്ല. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ലെന്നും, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്നും പരിഹാസ രൂപേണ അദ്ദേഹം Read More…
ആശുപത്രിക്ക് പുറത്ത് വടപാവ് വിൽക്കുന്ന അമ്മ, എല്ലാവരുടെയും പ്രിയങ്കരി; മകളുടെ ഹൃദയസ്പർശിയായ ആദരം
മുംബൈയിലെ ബിഎംസി ആശുപത്രിക്ക് പുറത്തുള്ള തിരക്കേറിയ തെരുവിൽ ഒരു വട പാവ് സ്റ്റാൾ. വെറുമൊരു ലഘുഭക്ഷണം വിൽക്കുന്ന സ്ഥലത്തിനപ്പുറം ഊഷ്മളതയുടെയും, ബന്ധങ്ങളുടെയും, വിശ്വാസത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു. മുംബൈയിലെ തോമസ് സ്കോട്ടിലെ മാർക്കറ്റിംഗ് മാനേജരായ ഇഷികാ ധൻമേഹർ, തന്റെ അമ്മയുടെ വട പാവ് സ്റ്റാളിനെക്കുറിച്ച് ലിങ്ക്ഡ്ഇൻ പോസ്റ്റിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. “എന്റെ അമ്മ മുംബൈയിൽ ഒരു വട പാവ് സ്റ്റാൾ നടത്തുന്നുണ്ട്. ബിഎംസി ആശുപത്രിയുടെ തൊട്ടുമുന്നിലാണ് അത്. എന്റെ അമ്മൂമ്മ ആശുപത്രിയുടെ ഉള്ളിൽ ജോലി ചെയ്യുന്നു. പക്ഷേ Read More…
ഭിന്നശേഷിക്കാരിയെ ബൈക്കുകളില്‍ പിന്‍തുടര്‍ന്ന് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു- വീഡിയോ
21 വയസ്സുള്ള ഭിന്നശേഷിക്കാരിയെ റോഡിലൂടെ ബൈക്കില്‍ ചേസ് ചെയ്ത് പിടികൂടി കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബൽറാംപൂരിൽ ആണ് ദാരുണസംഭവം. ആളൊഴിഞ്ഞ റോഡില്‍ പിന്നാലെവരുന്ന അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വസതികളിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം അകലെയാണ് ഈ ക്രൂരത നടന്നത്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ഏറ്റുമുട്ടലിലൂടെ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം . അമ്മാവന്റെ വീട്ടില്‍നിന്നും ഒരു Read More…
ലോകത്തിലെ ‘ഏറ്റവും വൃത്തികെട്ട നായ’ മത്സരം; മുടിയില്ലാത്ത ബുൾഡോഗ് വിജയിയായി, ₹4 ലക്ഷം സമ്മാനം
2025-ലെ ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായയ്ക്കുള്ള മത്സരത്തിൽ വിജയിയായി ബുൾഡോഗുകളുടെ സങ്കരയിനത്തിൽപ്പെട്ട, രണ്ട് വയസ്സുള്ള, രോമമില്ലാത്ത ഒരു നായ . ഓഗസ്റ്റ് 8-ന് കാലിഫോർണിയയിൽ വെച്ചാണ് മത്സരം നടന്നത്. വിജയികളായ നായക്കും അതിന്റെ ഉടമയ്ക്കും $5000 (4 ലക്ഷത്തിലധികം) ക്യാഷ് പ്രൈസ് ലഭിച്ചു. പെറ്റൂണിയ എന്ന് പേരുള്ള ഈ നായ അതിന്റെ ഉടമയായ ഷാനോൺ നൈമാനോടൊപ്പം ഒറിഗോണിലാണ് താമസിക്കുന്നത്. സോനോമ-മാരിൻ ഫെയറിൽ വെച്ചാണ് മത്സരം നടന്നത്. വിവിധ ഇനങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നായകളെ വിലയിരുത്താൻ Read More…
ആരാധന മൂത്ത് ‘ട്രംപ് ക്ഷേത്രം’ നിര്‍മിച്ചു; ഇപ്പോള്‍ ആര്‍ക്കും വേണ്ട !
തെലങ്കാനയിലെ ട്രംപ് ക്ഷേത്രം ഉപേക്ഷിച്ചു ജനം. ബുസ കൃഷ്‌ണ എന്ന കര്‍ഷകനാണു ട്രംപിനോടുള്ള ആരാധനയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്. ഡോണള്‍ഡ് ട്രംപിനെ സ്വപ്‌നത്തില്‍ കണ്ടതിനു പിന്നാലെയായിരുന്നു ക്ഷേത്ര നിര്‍മാണം. സ്വപ്‌നം പിന്തുടര്‍ന്നു 2018 ല്‍ പൂജാ മുറിയില്‍ ട്രംപിന്റെ ചിത്രംവച്ചായിരുന്നു തുടക്കം. പിന്നീട് ക്ഷേത്രമാക്കി. അവിടെ ദിവസവും പൂജ ചെയ്‌തു. 2019 ആയപ്പോഴേക്കും, ട്രംപിനോടുള്ള സ്‌നേഹം അങ്ങേയറ്റത്തെത്തി. ഏകദേശം രണ്ട് ലക്ഷം രൂപ ചെലവഴിച്ച് കൃഷ്‌ണ വീടിന് പുറത്ത് ആറ് അടി ഉയരമുള്ള ട്രംപിന്റെ പ്രതിമ നിര്‍മിച്ചു. Read More…









