കളിപ്പാട്ടങ്ങൾക്കായി വാശി പിടിക്കുന്ന പ്രായത്തിൽ, ചൈനയിൽ നിന്നുള്ള ഒരു ആറ് വയസ്സുകാരൻ്റെ സാഹസികമായ ഡൈവിംഗ് എല്ലാവരെയും അത്ഭുതപ്പെടുത്തി. 10 മീറ്റർ ഉയരത്തിൽ നിന്നുള്ള ഈ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലാവുകയും, നിരവധി പേർ ഈ കുട്ടിയെ അഭിനന്ദിക്കുകയും ചെയ്യുന്നു. വീഡിയോയുടെ തുടക്കത്തിൽ ആറ് വയസ്സുകാരൻ ഡൈവ് ചെയ്യാനായി തയ്യാറെടുക്കുന്നതാണ് കാണുന്നത്. ഒരു ദീർഘനിശ്വാസമെടുത്ത ശേഷം അവൻ ആഴത്തിലുള്ള നീന്തൽക്കുളത്തിലേക്ക് കുതിച്ച് ചാടുന്നു. ഒട്ടും പിഴവില്ലാത്ത, വളരെ കൃത്യമായ ഒരു ഡൈവാണ് അവൻ നടത്തിയത്. ശക്തമായ ആഘാതത്തോടെ വെള്ളത്തിലേക്ക് Read More…
Author: Aksa
80,000 പേരെ പിരിച്ചുവിട്ടു, 72% കുറവ് നിയമനം… ഐടി മേഖല മുങ്ങുന്നു? എ.ഐ. ആണോ കാരണം?
ഈ വർഷം ആഗോള ടെക് വ്യവസായത്തിന് അത്ര നല്ലതല്ല. 2025-ൽ ടെക് ജോലികളിൽ വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. ഈ വർഷം ഇതുവരെ, 176 കമ്പനികളിലായി 80,000-ൽ അധികം തൊഴിലുകൾ ഇല്ലാതായി. ആഗോള ടെക് വ്യവസായം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, എന്നാൽ ഈ വലിയ മാറ്റം വ്യവസായത്തിലെ ആളുകളെ തൊഴിലില്ലാത്തവരാക്കുന്നു. അതിന്റെ ഫലം ഇന്ത്യയിലും കാണുന്നു. 2025 എന്ന ഈ വർഷം ആഗോള തലത്തിൽ ടെക് ജോലികൾക്ക് അത്ര നല്ലതായിരുന്നില്ല, അതിന് ഉദാഹരണമാണ് ഇന്ത്യയിലെ ഐടി കമ്പനികൾ. ഐടി കമ്പനികളിൽ നിന്ന് Read More…
സൈനികരുടെ ഗ്രാമം’; ഒരു വീട്ടിൽ നിന്നും ഒരാളെങ്കിലും ഇന്ത്യൻ സൈന്യത്തിൽ, ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമം
ദശാബ്ദങ്ങളായി തുടരുന്ന അതിവേഗ നഗരവൽക്കരണവും വ്യാവസായികവൽക്കരണവും നടന്നിട്ടും, ഇന്ത്യ ഇപ്പോഴും ഒരു ഗ്രാമീണ/ കാർഷിക സമ്പദ്‌വ്യവസ്ഥയായിലാണ് തുടരുന്നത്. രാജ്യത്ത് മൊത്തം ഏകദേശം 6,64,369 ഗ്രാമങ്ങളുണ്ട്, എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമം ഇന്ത്യയിലാണെന്ന് നിങ്ങൾക്കറിയാമോ? അതുമാത്രമല്ല ഈ ഗ്രാമത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്- ഈ ഗ്രാമത്തിലെ ഓരോ വീട്ടിൽ നിന്നും കുറഞ്ഞത് ഒരാളെങ്കിലും ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നു. ഈ ഗ്രാമം ‘സൈനികരുടെ ഗ്രാമം’ എന്നും അറിയപ്പെടുന്നു. ഈ ശ്രദ്ധേയമായ ഗ്രാമത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം. എവിടെയാണ് ഈ Read More…
അമുൽ ഗേളിന് ശശി തരൂരുമായി എന്താണ് ബന്ധം ? പുള്ളിയുടുപ്പിട്ട, പോണി ടെയില്‍ കെട്ടിയ ആ പെണ്‍കുട്ടി ആരാണ്?
ഇന്ത്യൻ പരസ്യ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരുപക്ഷേ ഐതിഹാസികമായ ഒരു ചിഹ്നമാണ് അമുൽ ഗേൾ. ഒരു ചെറിയ ക്ഷീര സഹകരണ സ്ഥാപനത്തിൽ നിന്ന് 4.1 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യത്തിൽ ഇന്ത്യയിലെ മുൻനിര ഭക്ഷ്യ ബ്രാൻഡായി അമുലിനെ വളർത്തിയതിൽ അമുൽ ഗേൾ ഒരു പ്രധാന പങ്ക് വഹിച്ചു. എന്നാൽ പരസ്യ രംഗത്തെ ഇതിഹാസമായ സിൽവെസ്റ്റർ ഡാകുഞ്ഞ രൂപകൽപ്പന ചെയ്ത ഈ പ്രശസ്ത ചിഹ്നത്തിന് കോൺഗ്രസ് എം.പി. ശശി തരൂറുമായി ഒരു ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമായിരുന്നോ? ആരെയാണ് അമുൽ ഗേളായി Read More…
ഉറങ്ങുന്നതിനു മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? ഉറക്കം മോശമാകും
നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ദിവസത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? രാത്രി നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ ചിലപ്പോള്‍ തടസ്സപ്പെടുത്തുന്നു. ഒരു ദിവസം പുതിയ ഉണർവോടെ ഉണരാനും, ഉഷാറായി ജോലി ചെയ്യാനും ഒരു വ്യക്തിക്ക് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ, ചിലപ്പോൾ മണിക്കൂറുകളോളം കിടക്കയിൽ കിടന്നിട്ടും നമുക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്തെക്കെയോ അസ്വസ്ഥത അനുഭവപ്പെടുന്നു, എന്തുകൊണ്ടാണ് ഇത്രയധികം ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തത്? ചിലപ്പോള്‍ ഉറക്കത്തിനിടയിൽ പേടിപ്പെടുത്തുന്നതും ഭയാനകവുമായ സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്നു. Read More…
പശുക്കിടാവിന്റെ ഒന്നാംപിറന്നാള്‍ കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച് കര്‍ഷകന്‍- വീഡിയോ
ഔറയ്യ (ഉത്തർപ്രദേശ്) : മൃഗങ്ങളോടുള്ള സ്നേഹം തുളുമ്പുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ഔറയ്യയിലുള്ള ഒരു കർഷകൻ തൻ്റെ പശുക്കിടാവിന് ഒരു വയസ്സ് തികഞ്ഞത് കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചു. ബുധനാഴ്ച ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അയൽക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. കർഷകൻ്റെ വീട്ടിൽ നടന്ന ഈ ആഘോഷത്തിൽ കുടുംബാംഗങ്ങളും അയൽക്കാരും പങ്കെടുത്തു.. ഔറയ്യ ജില്ലയിലെ ഭർസെൻ ഗ്രാമത്തിൽ നിന്നുള്ള രാം ശങ്കർ പാൽ എന്ന കർഷകനാണ് ഈ ആഘോഷം നടത്തിയത്. വൈറലായ Read More…
ഓടുന്ന ബൈക്കില്‍ പെട്രോൾ ടാങ്കിൽ ഇരുന്ന് കാമുകനെ കെട്ടിപ്പിടിച്ച് കാമുകി; റൊമാന്‍സ് ഇന്‍ റോഡ്… -വീഡിയോ
ഭിലായ്: ചത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ, ഓടുന്ന ബൈക്കിൽ സിനിമ സ്റ്റൈലിൽ പ്രണയിച്ച് ബൈക്കോടിക്കുന്ന യുവമിഥുനങ്ങളുടെ വീഡിയോ വൈറലായി. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയില്‍ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി, യുവതി ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഇരുന്ന് ഓടിക്കുന്നയാളെ കെട്ടിപ്പിടിക്കുന്നതാണ് ദൃശ്യങ്ങളിൽ. ഈ വീഡിയോ ഭിലായ് ടൗൺഷിപ്പിലെ സെക്ടർ 10-ൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്കിന് പിന്നിൽ വന്ന ഒരു കാറിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കാണാം. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഭിലായ് Read More…
വെള്ളക്കെട്ടില്‍ മുങ്ങി മുംബൈ… മുട്ടോളം വെള്ളത്തിലിരുന്ന് വെള്ളമടിക്കുന്ന രണ്ടുപേര്‍- വീഡിയോ വൈറല്‍
മുംബൈയില്‍ തകര്‍ത്തു പെയ്യുന്ന മഴയെ ആഘോഷമാക്കി മാറ്റി തെരുവിൽ വെള്ളക്കെട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന രണ്ടുപേരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോ ആളുകളെ അതിശയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. മുട്ടോളം വെള്ളത്തിൽ രണ്ട് പുരുഷന്മാർ ഇരുന്ന് മദ്യപിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മുംബൈയിൽ നിർത്താതെ മഴ പെയ്യുകയായിരുന്നു. ട്രെയിനുകൾ റദ്ദാക്കി, ഓഫീസുകൾ അടച്ചുപൂട്ടി, വെള്ളക്കെട്ട് നഗരത്തെ ഒരു വലിയ കുളമാക്കി മാറ്റി. എന്നാൽ, ഇതൊന്നും നമ്മുടെ സന്തോഷത്തിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് ഈ വീഡിയോ തെളിയിക്കുന്നു. വീഡിയോയിൽ, Read More…
100 വയസ്സുള്ള സ്ത്രീ ദീർഘായുസ്സിന്റെ രഹസ്യം പങ്കുവെക്കുന്നു: ദിവസവും 4 മൈൽ നടക്കും നന്നായി ഉറങ്ങും
വാർദ്ധക്യത്തിൽ ശരീരം ക്ഷീണിക്കുമെന്നതുകൊണ്ട് വ്യായാമം ചെയ്യുന്നത് കുറയ്ക്കാൻ പൊതുവെ ആളുകൾ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇത് ശരിയല്ലെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ഥിരമായ വ്യായാമം, പ്രത്യേകിച്ച് സ്ട്രെങ്ത്ത് ട്രെയിനിംഗ്, വാർദ്ധക്യത്തിലും ആരോഗ്യത്തോടെയിരിക്കാനുള്ള രഹസ്യമാണ്.ഇതിന് ഉദാഹരണമാണ്, നൂറ് വയസ്സുള്ള റൂത്ത് എന്ന സ്ത്രീ. ഓഗസ്റ്റ് 18-ന് Evry.day Club എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച ഒരു വീഡിയോയിൽ, റയാൻ ജെയിംസ് എന്ന ഹോസ്റ്റ് റൂത്തിനോട് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം ചോദിക്കുന്നുണ്ട്. വീഡിയോയിൽ, അവർ ഒരു മണിക്കൂറിൽ ഏകദേശം 4 മൈലോളം ദൂരം Read More…









