ഭക്ഷണക്രമം കൊണ്ട് ആർത്തവ സമയത്തെ വേദനകളെ നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പേശികളിലെ പിരിമുറുക്കം കുറയ്ക്കാനും, വീക്കം കുറയ്ക്കാനും അതുവഴി ഈ സമയത്തെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും സാധിക്കും. ഡിസ്മെനോറിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആർത്തവ വേദന പല സ്ത്രീകൾക്കും എല്ലാ മാസവും ഉണ്ടാകാറുണ്ട്. അസ്വസ്ഥതകൾക്കൊപ്പം, വയറുവീർക്കൽ, ക്ഷീണം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ എന്നിവയും ഉണ്ടാകാം. വേദനസംഹാരികൾക്ക് താൽക്കാലിക ആശ്വാസം നൽകാൻ കഴിയുമെങ്കിലും, ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ വീക്കം കുറയ്ക്കാനും, പേശികളെ റിലാക്‌സ് ചെയ്യാനും, Read More…
Author: Aksa
ലോകത്ത് ഏറ്റവും കൂടുതൽ പൊതു അവധികളുള്ള രാജ്യം ഏതാണ്? ആദ്യ 10 രാജ്യങ്ങളുടെ പട്ടിക
ഏകീകൃത അവധി ദിവസങ്ങളാണ് പൊതു അവധികൾ. ഇവ ദേശീയ അവധികൾ, അല്ലെങ്കിൽ സ്റ്റാറ്റ്യൂട്ടറി അവധികൾ എന്നും അറിയപ്പെടുന്നു. ഏറ്റവും കൂടുതൽ പൊതു അവധികളുള്ള രാജ്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഏറ്റവും കൂടുതൽ പൊതു അവധികളുള്ള രാജ്യങ്ങൾ: ചരിത്രം, പാരമ്പര്യം എന്നിവ കണക്കിലെടുത്ത് ചില രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് പ്രത്യേക ആഘോഷങ്ങൾക്കോ ഉത്സവങ്ങൾക്കോ അവധികൾ നൽകാറുണ്ട്. ഈ പൊതു അവധികൾ പ്രാദേശിക ആചാരങ്ങൾ കാരണം പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നു . ഈ അവധികൾ ഒരു രാജ്യത്തിന്റെ സാമൂഹിക ജീവിതം, വൈവിധ്യം, മൂല്യങ്ങൾ Read More…
നെയ്യ് കാപ്പിയും പ്രഭാത നടത്തവും; ബിഗ് ബോസ് താരം സുനിത ഗൊഗോയി 13 കിലോ കുറച്ചത് എങ്ങനെ?
വെറും 45 ദിവസത്തിനുള്ളിൽ 68.5 കിലോയിൽ നിന്ന് 55 കിലോയിലെത്തി 13 കിലോ ഭാരം കുറച്ച് ബിഗ് ബോസ് താരം സുനിത ഗൊഗോയ് ആരാധകരെ അമ്പരപ്പിച്ചു. ഒരു തരം ക്രാഷ് ഡയറ്റോ, കഠിനമായ വ്യായാമങ്ങളോ, വിലയേറിയ ചികിത്സകളോ ഇല്ലാതെയാണ് സുനിത ഈ നേട്ടം കൈവരിച്ചതെന്നതാണ് അവളുടെ ഈ മാറ്റത്തെ ശ്രദ്ധേയമാക്കുന്നത്. ശരീരഭാരം കുറയ്ക്കുക മാത്രമല്ല, ആരോഗ്യത്തോടുള്ള അവളുടെ സമീപനം തന്നെ മാറ്റിയെഴുതാൻ സഹായിച്ച ശുദ്ധമായ ഭക്ഷണവും ജീവിതശൈലിയിലെ മാറ്റങ്ങളും ഉൾപ്പെടുന്ന ഒരു ദിനചര്യയാണ് സുനിത പിന്തുടർന്നത്. അച്ചടക്കത്തിലൂടെ Read More…
നമ്മുടെ മുത്തശ്ശിമാർ ഒരേ ദിശയിൽ മാത്രം പാൽ ഇളക്കിയിരുന്നത് എന്തിനായിരുന്നെന്ന് അറിയാമോ?
പാൽ ഒരു പോഷകസമൃദ്ധമായ പാനീയമാണ്. കാൽസ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും, ശരീരഭാരം നിയന്ത്രിക്കുന്നതിനും, മാനസികാവസ്ഥയും തലച്ചോറിൻ്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുന്നതിനും, പേശികളുടെ വളർച്ചയെ സഹായിക്കുന്നതിനും ഇത് ഉപകാരപ്പെടും. എന്നാല്‍ പാൽ തിളപ്പിക്കുമ്പോഴോ മറ്റോ ഇളക്കേണ്ടി വരുന്ന ഘട്ടത്തില്‍ ഘടികാരദിശയിലും എതിർദിശയിലും (clockwise and anti-clockwise) ഇളക്കുന്നതില്‍ ചില കാര്യങ്ങളുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഇത് പാലിന്റെ ഗുണങ്ങളെയും Read More…
കാമുകനെ പെൺകുട്ടി വിറ്റത് 11 ലക്ഷത്തിന്, മോചിപ്പിക്കാന്‍ കുടുംബം നല്‍കിയത് 42 ലക്ഷം !
പ്രണയബന്ധങ്ങൾ പലപ്പോഴും വിശ്വാസത്തിന്റെയും വികാരങ്ങളുടെയും വിശ്വസ്തതയുടെയും വാഗ്ദാനങ്ങളാൽ നിറഞ്ഞതാണ്. എന്നാൽ, ചില ഞെട്ടിക്കുന്ന സംഭവങ്ങൾ ഏറ്റവും അടുത്ത ബന്ധങ്ങളിൽ നിന്ന് പോലും വഞ്ചനയുണ്ടാകാമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. 17 വയസ്സുള്ള ഒരു പെൺകുട്ടി തന്റെ 19 വയസ്സുള്ള കാമുകനെ മ്യാൻമറിലെ ഒരു ഓൺലൈൻ തട്ടിപ്പ് സംഘത്തിന് 110,000 യുവാൻ (ഏകദേശം 11 ലക്ഷം രൂപ) ന് വിറ്റ സംഭവം ചൈനയിൽ നിന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. ഡെയ്‌ലി സ്റ്റാറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ അനുസരിച്ച്, ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷാൻജിയാങ് Read More…
മട്ടൺ കറി ഇഷ്ടമാണോ? ചുവന്ന മാംസം കുടലിന്റെ ആരോഗ്യം വഷളാക്കുമെന്ന പഠനം
നല്ല ആരോഗ്യത്തിന്റെ പ്രാഥമിക സൂചകങ്ങളിലൊന്നാണ് കുടലിന്റെ ആരോഗ്യം. ദഹനം, പ്രതിരോധശേഷി തുടങ്ങിയ പ്രവർത്തനങ്ങൾക്ക് ഇത് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും വഷളാക്കാനും സാധ്യതയുള്ള ഭക്ഷണങ്ങൾ തിരിച്ചറിയാൻ വൈദ്യശാസ്ത്ര സമൂഹം നിരന്തരം പ്രവർത്തിക്കുന്നുണ്ട്. കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഒന്നാണ് ചുവന്ന മാംസം. പോർക്ക്, ബീഫ്, മട്ടൺ എന്നിവയുൾപ്പെടെയുള്ള ചുവന്ന മാംസം അടങ്ങിയ ഭക്ഷണം കുടലിൽ വീക്കം ഉണ്ടാക്കി അതിനെ ദോഷകരമായി ബാധിക്കുമെന്ന് ‘മോളിക്യുലാർ ന്യൂട്രീഷൻ & ഫുഡ് റിസർച്ച്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. Read More…
ഈ ഗ്രാമത്തില്‍ മാരുതി എന്ന് മിണ്ടരുത്; ഹനുമാൻ ക്ഷേത്രങ്ങളില്ല, മാരുതി കാറുകളില്ല: അസുരനെ ആരാധിക്കുന്ന നാട്
ഇന്ത്യയിലെ മിക്ക ഗ്രാമങ്ങളിലും ദേവതകളെ ആരാധിക്കാറുണ്ട്. എന്നാൽ ചില അപൂർവ സ്ഥലങ്ങളിൽ ഇതിന് വിപരീതമായി അസുരഗണത്തലുള്ളവരെയും ആരാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഉത്തർപ്രദേശിലെ ബിസ്രാഖ് എന്ന ഗ്രാമത്തിൽ, രാവണനെയാണ് തങ്ങളുടെ പൂർവ്വികനായി കണക്കാക്കി ആരാധിക്കുന്നത്. അതുപോലെ, മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ ദൈത്യ എന്ന അസുരനെയാണ് ആരാധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ ഒരു ഹനുമാൻക്ഷേത്രം പോലും ഇല്ല. കാരണം, ഹനുമാനെ അസുരന്മാരെ നശിപ്പിക്കുന്നവനായാണ് സാധാരണയായി കണക്കാക്കുന്നത്. ഇതിന് മറ്റൊരു കൗതുകകരമായ വസ്തുത കൂടിയുണ്ട്. ‘മാരുതി’ കാറുകൾക്കും ഈ ഗ്രാമത്തിൽ വലിയ Read More…
ഹൃദയഭേദകം: നവജാതശിശുവിന്റെ മൃതദേഹവുമായി കളക്ടറെ കാണാന്‍ പിതാവ്, ആശുപത്രിയുടെ അശ്രദ്ധ, ഇത് ചന്തയല്ലത്രേ !
ലഖിംപൂർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നിന്ന് ഹൃദയഭേദകമായ ഒരു സംഭവം പുറത്തുവന്നു. ഒരു നവജാത ശിശുവിന്റെ മൃതദേഹവുമായി ഒരു പിതാവ് ജില്ലാ കളക്ടറേറ്റിൽ എത്തി. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് പിതാവ് ആരോപിച്ചു. ഇയാൾ സംഭവം വിവരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിപിൻ ഗുപ്ത എന്നാണ് ഇയാളുടെ പേര്. ദുരിതകഥ വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ: “ഞാൻ ഹരിദ്വാറിൽ നിന്ന് വരികയായിരുന്നു. എന്റെ ഭാര്യയുടെ സഹോദരിയും ഭർത്താവും ചേർന്നാണ് എന്റെ ഗർഭിണിയായ ഭാര്യയെ Read More…
51-ാം വയസ്സിലും ഫിറ്റായിരിക്കുന്നത് എങ്ങനെ? രഹസ്യം വെളിപ്പെടുത്തി മലൈക അറോറ
ഫിറ്റ്നസ് കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് മലൈക അറോറ. 51-ാം വയസ്സിലും യുവത്വമുള്ള ശരീരവും ആരോഗ്യവും നിലനിർത്താൻ അവർ ശ്രദ്ധിക്കുന്നു. ഓഗസ്റ്റ് 22-ന് യൂട്യൂബിൽ പുറത്തിറങ്ങിയ സോഹ അലി ഖാൻ്റെ ‘ഓൾ എബൗട്ട് ഹെർ’ എന്ന പോഡ്‌കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ, ഫിറ്റ്നസ്, വെൽനസ്, ഡയറ്റ് എന്നിവയെക്കുറിച്ച് സംസാരിക്കാൻ മലൈകയും പ്രശസ്ത പോഷകാഹാര വിദഗ്ദ്ധ റുജുത ദിവേകറും ഒത്തുകൂടി. തൻ്റെ ദൈനംദിന ജീവിതത്തെക്കുറിച്ചും ഈ പ്രായത്തിലും ആരോഗ്യവും സൗന്ദര്യവും എങ്ങനെ നിലനിർത്തുന്നു എന്നതിനെക്കുറിച്ചും മലൈക മനസ്സ് തുറന്നു. Read More…









