Oddly News

പ്രസവാശുപത്രിയിലെ ദൃശ്യം പോണ്‍സൈറ്റില്‍ വില്‍പ്പനയ്ക്ക്; ആര്‍ക്കും കാണാം, ‘admin123’ പാസ്‌വേര്‍ഡിട്ട് ആശുപത്രി

ഗുജറാത്തിലെ രാജ്കോട്ടിലുള്ള പ്രസവാശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ അശ്ലീലവെബ്സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടതിനു കാരണം ദുര്‍ബലമായ പാസ്‍‌വേര്‍ഡ് എന്ന് റിപ്പോര്‍ട്ട്. തീര്‍ത്തും ജാഗ്രതയോടെ ശക്തമായ സുരക്ഷാപാസ്‍വേര്‍ഡ് ഉപയോഗിക്കേണ്ട സ്ഥാനത്ത് ആശുപത്രി ടെക്നിക്കല്‍ വിഭാഗം ഉപയോഗിച്ചത് ‘admin123’ എന്ന പാസ്‌വേര്‍ഡ്. ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാവുന്ന പാസ്‌വേര്‍ഡ് ഉപയോഗിച്ചതാണ് ഈ ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വഴിവച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.  കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഈ വിവാദം പുറത്തുവന്നത്. രാജ്‌കോട്ടിലെ പായൽ മെറ്റേണിറ്റി ഹോമിൽ വസ്ത്രം മാറിക്കൊണ്ടിരുന്ന സ്ത്രീകളുടെ Read More…