ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയതിന് പിന്നാലെ തന്റെ ബാല്യകാല ഹീറോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആദരം അര്‍പ്പിച്ച് വിരാട്കോഹ്ലി. 2023 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. കൊല്‍ക്കത്തയിലെ കഠിനമായ പ്രതലത്തില്‍ കോഹ്ലി 119 പന്തുകള്‍ എടുത്താണ് നാഴികക്കല്ലിലെത്തിയത്. കോഹ്ലി ഒപ്പമെത്തിയതിന് പിന്നാലെ സച്ചിന്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ആശംസനേര്‍ന്നു. കോഹ്ലി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ റെക്കോഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സച്ചിന്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ അമ്പതാം Read More…
സിക്‌സറുകളുടെ റെക്കോഡുമായി ഫക്കര്‍ സമന്റെ തിരിച്ചടി; പറന്നത് 11 സിക്‌സറുകള്‍ 7 ബൗണ്ടറികള്‍
ലോകപ്പില്‍ വമ്പന്‍ പോര് കണ്ട മത്സരത്തില്‍ ന്യൂസിലന്റിന്റെ ബാറ്റിംഗിന് അതേ നാണയത്തില്‍ തിരിച്ചടിച്ച് പാക് ഓപ്പണര്‍ ഫഖര്‍ സമന്റെ വമ്പന്‍ വെടിക്കെട്ട്. തലങ്ങും വിലങ്ങും സിക്‌സറുകള്‍ പായിച്ച് ഫഖര്‍ സമന്‍ ന്യൂസിലന്റ് ബൗളര്‍മാരെ പറത്തിയപ്പോള്‍ ബംഗലുരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പല റെക്കോഡുകളും തകര്‍ന്നു വീണു. മഴ തടസ്സമായ മത്സരത്തില്‍ സമാന്റെ ബാറ്റിംഗ് പാകിസ്താന് ജയമൊരുക്കി. വേഗമേറിയ സെഞ്ച്വറികളുടെ പരമ്പര തന്നെ കണ്ട ലോകകപ്പില്‍ ഫഖര്‍ സമനും തന്റെ പേര് എഴുതിച്ചേര്‍ത്തു. വെറും 63 പന്തില്‍ സെഞ്ച്വറി നേടിയ Read More…
ഷഹീനും പാകിസ്താനും മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം ; 10 ഓവറില്‍ വഴങ്ങിയത് 90 റണ്‍സ്…!!
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന ടീം പാകിസ്താനും അവരുടെ ബൗളര്‍ ഷഹീന്‍ അഫ്രീദിയുമായിരിക്കും. മുഖ്യ എതിരാളികളായ ഇന്ത്യയോട് തോറ്റ പാകിസ്താന്‍ ദുര്‍ബ്ബലരായ അഫ്ഗാനിസ്ഥാനോടും തോറ്റിരുന്നു. ഇതിന് പിന്നാലെ സെമിസാധ്യത നിലനിര്‍ത്തുന്ന മത്സരത്തില്‍ ന്യൂസിലന്റ് ബാറ്റ്‌സ്മാന്‍മാരുടെ കയ്യില്‍ നിന്നും നന്നായി അടി വാങ്ങി ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ സ്‌കോറുകളില്‍ ഒന്ന് വഴങ്ങുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ബൗളറെന്ന റെക്കോര്‍ഡാണ് ഷഹീന്‍ ഷാ അഫ്രീദി സ്വന്തമാക്കിയത്. ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ന്യൂസിലന്റ് Read More…
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 ബില്യണ്‍ ഡോളറിന്റെ ഓഹരി വാങ്ങാന്‍ സൗദി; പ്രതികരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ്
ലോക ക്രിക്കറ്റിലെ ഏറ്റവും പണംവാരി വിനോദോപാധിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാങ്ങാന്‍ സൗദി അറേബ്യ. ഒരുപക്ഷേ കായികരംഗത്തെ ഏറ്റവും സമ്പന്നമായ ലീഗിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യം ഉന്നയിച്ച് സൗദി ബിസിസിഐ യെ സമീപിച്ചതായിട്ടാണ് വിവരം. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലില്‍ കോടിക്കണക്കിന് ഡോളര്‍ ഓഹരി വാങ്ങാന്‍ സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ 30 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുന്നതിനെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇന്ത്യാ Read More…
ആദ്യനാലു മത്സരങ്ങള്‍ ബഞ്ചിലിരുന്നു, ഇപ്പോള്‍ ഇന്ത്യയ്ക്ക് ഏറ്റവും വേണ്ടപ്പെട്ടയാള്‍, ലോകറെക്കോഡിട്ട ബൗളര്‍
ന്യൂഡല്‍ഹി: ദൈവം തരുന്ന അവസരങ്ങള്‍ എങ്ങിനെയാണ് മുതലാക്കേണ്ടത് എന്നതിന്റെ ഏറ്റവും വലിയ പാഠമാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പൊന്നുംവിലയുള്ള താരമായി മാറിയിരിക്കുന്ന മുഹമ്മദ് ഷമിയുടേത്. ലോകകപ്പില്‍ ആദ്യനാലു മത്സരങ്ങള്‍ ബഞ്ചിലിരുന്ന ശേഷം ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനായി അഞ്ചാം മത്സരം മുതല്‍ ഇറങ്ങിയ ഷമി ഇപ്പോള്‍ ലോകറെക്കോഡിട്ട ബൗളറായി ഏറ്റവും വേണ്ടപ്പെട്ടവനായി. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തിനായി ടീമിലേക്ക് കൊണ്ടുവന്ന ഷമി അവസരം കൃത്യമായി മുതലെടുത്തതോടെ വെറും മൂന്ന് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ നേടിയ വലംകൈയന്‍ പേസര്‍ ലോകകപ്പ് ചരിത്രത്തില്‍ Read More…
വിമര്‍ശകരുടെ ശ്രദ്ധയ്ക്ക്, ഇതാണ് ശ്രേയസ് അയ്യരും വിരാട് കോഹ്ലിയും; പിന്നെ കണ്ടില്ലെന്ന് പറഞ്ഞേക്കരുത്…!!
കഴിഞ്ഞ മത്സരത്തില്‍ ഒന്നു ഇരുന്നുപോയെന്ന് വെച്ച് എന്തെല്ലാമായിരുന്നു കേട്ടത്. എന്നാല്‍ തൊട്ടടുത്ത മത്സരത്തില്‍ വിമര്‍ശകരുടെ വായിലേക്ക് പന്തടിച്ചു കയറ്റിയിരിക്കുകയാണ് ശ്രേയസ് അയ്യരും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. കഴിഞ്ഞ മത്സരത്തില്‍ വേഗം പുറത്തായപ്പോള്‍ അവസരത്തിനൊത്ത് ഉയരാത്തവന്‍ എന്നായിരുന്നു ശ്രേയസിന് വിമര്‍ശനം. കോഹ്ലിയാകട്ടെ പൂജ്യത്തിന് പുറത്തായതിനും നന്നായി കേട്ടു. എന്നാല്‍ ഇന്ത്യയുടെ ഏഴാം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് എതിരേ രണ്ടുപേരും വിമര്‍ശകരുടെ വായടപ്പിച്ചു. ഈ ലോകകപ്പിലെ ഏറ്റവും നീളമേറിയ സിക്‌സര്‍ പറത്തിക്കൊണ്ടാണ് ശ്രേയസ് അയ്യര്‍ വിമര്‍ശകരുടെ കണ്ണു തള്ളിച്ചത്. കഴിഞ്ഞ Read More…
ആദ്യ പത്ത് ഓവറില്‍ നഷ്ടമായത് ആറു വിക്കറ്റ്, റണ്‍സ് വെറും 14 ; ഈ ലോകകപ്പിലെ വന്‍ ദുരന്തമായി മുന്‍ചാംപ്യന്മാര്‍ ശ്രീലങ്ക
ലോകകപ്പില്‍ തുടര്‍ച്ചയായി ഏഴാം മത്സരത്തിലും ജയിച്ച് സെമിയിലേക്ക് കടന്ന ആദ്യ ടീമായി ഇന്ത്യ മാറിയപ്പോള്‍ കഴിഞ്ഞ തവണ ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഇന്ത്യയെ ഫൈനലില്‍ നേരിട്ട ശ്രീലങ്ക നേരിട്ടത് പടുകൂറ്റന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുമ്പോട്ട് വെച്ച 357 റണ്‍സിനെതിരേ ശ്രീലങ്കയ്ക്ക് നേടാനായത് 55 റണ്‍സ്. 302 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ കുറിച്ച മത്സരത്തില്‍ ശ്രീലങ്ക ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായി. അതേസമയം ലോകകപ്പ് Read More…
ഭാഗ്യനമ്പര്‍ 7 ആണെങ്കിലും ശുഭ്മാന്‍ ഗില്‍ എന്തുകൊണ്ട് 77 ഉപയോഗിക്കുന്നു ?
ഫുട്‌ബോളിലാണെങ്കില്‍ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാര്‍ക്ക് കിട്ടുന്ന നമ്പറാണ് ക്രിക്കറ്റില്‍ ഇന്ത്യയുടെ യുവ സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലിന്റേത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ധരിച്ച 7 നൊപ്പം മറ്റൊരു 7 കൂടി ചേര്‍ത്ത് 77 ആണ് ശുഭ്മാന്‍ കളിക്കുമ്പോള്‍ അണിയുന്ന നമ്പര്‍. എന്തുകൊണ്ടാണ് ശുഭ്മാന് ഇന്ത്യന്‍ ടീമില്‍ ഇതുവരെ ആരും ധരിക്കാത്ത ഈ നമ്പര്‍ എന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ ശുഭ്മാന്റെ മറുപടി ഇങ്ങിനെയായിരുന്നു. അടുത്തിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍, 77-ാം നമ്പര്‍ Read More…
ക്വിന്റണ്‍ ഡീകോക്കിന് ഏകദിന ലോകകപ്പിലെ നാലാം സെഞ്ച്വറി; സങ്കക്കാരയ്ക്കും രോഹിതിനുമൊപ്പം
പൂനെ: ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന് ലോകകപ്പിലെ നാലാം സെഞ്ച്വറി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഡി കോക്ക് 2023 ഏകദിന ലോകകപ്പിലെ തന്റെ നാലാമത്തെ സെഞ്ച്വറി നേടി.ന്യൂസിലന്റിനെതിരേ 114 റണ്‍സാണ് ഡീകോക്ക് നേടിയത്. മൂന്ന് സിക്‌സറും 10 ബൗണ്ടറികളുമാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. ഇതോടെ ശ്രീലങ്കയുടെ മൂന്‍ നായകന്‍ കുമാര്‍ സങ്കക്കാരയ്ക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ശേഷം ഒരു ലോകകപ്പില്‍ നാലു സെഞ്ച്വറികള്‍ നേടുന്ന Read More…














