Featured Oddly News

സമയമായില്ല മോളേ… വിവാഹവേദിയിൽ ചുംബിക്കാനാഞ്ഞ വധൂവരന്മാരെ രണ്ട് വഴിക്കാക്കി പുരോഹിതൻ; വീഡിയോ വൈറൽ

ഇന്നത്തെ കാലത്ത് വിവാഹം എന്നത് കേവലം ആചാരപരമായ ഒരു ചടങ്ങെന്നതിലുപരി ഇവന്റ് മാനേജ്‌മെന്റുകളുടെയും ക്യാമറാമാന്മാരുടെയും നിയന്ത്രണത്തിലുള്ള ഒരു ആഘോഷമായി മാറിയിരിക്കുകയാണ്. വീഡിയോകൾ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി വധൂവരന്മാരെ കൊണ്ട് പലവിധ കാര്യങ്ങൾ ചെയ്യിക്കാൻ ഇവർ മത്സരിക്കാറുണ്ട്. അത്തരമൊരു സംഭവത്തിനിടെ, പരസ്പരം ആലിംഗനം ചെയ്തുനിന്ന വധൂവരന്മാരെ ബലം പ്രയോഗിച്ച് വേർപ്പെടുത്തിയ ഒരു പുരോഹിതന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്യാമറമാന്മാരുടെ അകമ്പടിയോടെ വധു വിവാഹവേദിയിലേക്ക് കടന്നുവരുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വേദിയിലെത്തിയ വധുവിനെ വരൻ മുട്ടുകുത്തി നിന്ന് Read More…

Featured Oddly News

‘ ഒന്നറിയാമല്ലോ അവന്‍റെ റിയാക്ഷന്‍? ’; കാമുകനെ ജയിലിലെത്തി കണ്ട് കാമുകി; വിഡിയോ റീല്‍സാക്കി- വന്‍ വിവാദം

ജയിലില്‍ കാമുകനെ സര്‍പ്രൈസായി കാണാനെത്തിയ കാമുകി കാമുകന്‍റെ പ്രതികരണം റീല്‍സാക്കി പ്രചരിപ്പിച്ചു. റായ്പൂരിലെ സെന്‍ട്രല്‍ ജയിലിലാണ് സംഭവം. വിഡിയോ വൈറലായതോടെ സംഭവം വന്‍ വിവാദത്തിലുമായി. മൊബൈല്‍ ഫോണുമായി ജയിലിനുളളില്‍ പ്രവേശിച്ചതും അനുമതിയില്ലാതെ വിഡിയോ ചിത്രീകരിച്ചതും ജയില്‍ നിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിക്ക് നേരെ വ്യാപക വിമാര്‍ശനമാണ് ഉയരുന്നത്. അതോടൊപ്പം ജയില്‍ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും സൈബറിടത്ത് വന്‍ ചര്‍ച്ചയായി. ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ് എന്നുപറഞ്ഞുകൊണ്ടാണ് യുവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്. യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…’ഇന്ന് എന്റെ കാമുകന്റെ ജന്മദിനമാണ്. ഞാന്‍ Read More…

Featured Oddly News

പ്രവേശനകവാടം മാത്രമുള്ള എയിംസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇവിടേയ്ക്ക് വരൂ, പത്തു വർഷം പിന്നിട്ടിട്ടും പൂർത്തിയായത് മതിലിന്റെ ഗേറ്റ് മാത്രം

കേരളത്തിന് ഇതുവരെ എയിംസ് അനുവദിച്ചിട്ടില്ല. അനുവദിച്ചാല്‍തന്നെ ഏതു ജില്ലയില്‍ എന്ന കാര്യത്തില്‍ രാഷ്ട്രീയകക്ഷികളുടെ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. എന്നാല്‍ പട്നയ്ക്ക് ശേഷം ബീഹാറിലെ രണ്ടാമത്തെ എയിംസ് ആയി 2015 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ദർഭംഗ എയിംസ് പദ്ധതിയെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പുതിയ വാവാദം. മിഥില മേഖലയിലെ ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, പത്തു വർഷം പിന്നിട്ടിട്ടും പ്രാരംഭഘട്ടത്തിൽ തന്നെ നിൽക്കുകയാണ്. നിലവിൽ അനുവദിച്ച ഭൂമിയിൽ എയിംസിന്റെ പ്രധാന കവാടത്തിന്റെ തൂണുകൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പദ്ധതിയുടെ Read More…

Featured Oddly News

സഞ്‌ജയ്‌ ഗാന്ധി മുതല്‍ അജിത്‌ പവാര്‍ വരെ… ആകാശ ദുരന്തങ്ങളില്‍ പൊലിഞ്ഞ രാഷ്ട്രീയ പ്രമുഖര്‍

ബാരാമതിയിൽ ബുധനാഴ്ച (2026 ജനുവരി 28) നടന്ന ദാരുണമായ വിമാനാപകടത്തിൽ ഉപമുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു. വ്യോമയാന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യയിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ദീർഘമായ പട്ടികയിലേക്ക് പവാറിന്റെ പേരും ഇതോടെ ചേർക്കപ്പെട്ടു. രാജ്യത്തെ പ്രമുഖ നേതാക്കളുടെ ജീവൻ കവരുന്ന ആദ്യത്തെ വിമാനാപകടമല്ല ഇത്. 1945 ഓഗസ്റ്റ് 18-ന് ഇന്നത്തെ തായ്‌വാനിൽ വെച്ചുണ്ടായ വിമാനാപകടത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് അന്തരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പട്ടികയിലെ ആദ്യത്തെ Read More…

Oddly News

ചാറ്റ് ജിപിടി ചതിച്ചാശാനേ… ഡേറ്റിംഗ് നടത്തുന്നയാൾ വിവാഹിതനാണെന്ന് യുവതിക്ക് ചാറ്റ് ജിപിടിയുടെ മറുപടി

ന്യൂയോർക്ക് നഗരത്തിൽ അത്താഴവിരുന്നിനായി ഒത്തുകൂടിയ 27 വയസ്സുകാരിയായ ഡേറ്റിംഗ് കോച്ചും നാൽപ്പതുകാരനായ ഒരു ഫിനാൻഷ്യൽ പ്രൊഫഷണലും തമ്മിലുള്ള കൂടിക്കാഴ്ച അപ്രതീക്ഷിത സംഭവങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബ്ലെയ്ൻ ആൻഡേഴ്സൺ എന്ന യുവതിയാണ്, താൻ ഡേറ്റിംഗിന് പോയ വ്യക്തിയെക്കുറിച്ചുള്ള അവിശ്വസനീയമായ കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെളിപ്പെടുത്തിയ അനുഭവം പങ്കുവെച്ചത്. ഭക്ഷണത്തിനിടയിൽ ആ വ്യക്തി സംഭാഷണത്തിന് പകരം നിരന്തരം തന്റെ ഫോൺ ഉപയോഗിക്കുകയും ചാറ്റ് ജിപിടി (ChatGPT) നൽകുന്ന മറുപടികൾ ഉറക്കെ വായിക്കുകയുമായിരുന്നു. കോക്ടെയിലുകൾ മുതൽ പൊതുവിജ്ഞാന വിവരങ്ങൾ വരെ അയാൾ Read More…

Featured Oddly News

ഭർത്താവിന്റെ ‘അവിഹിതം’ സമൂഹമാധ്യമത്തിൽ പരസ്യമാക്കി, ഭാര്യ മാപ്പു പറയണമെന്ന് കോടതി; അതും വൈറലായി!

ഭർത്താവിന്റെ വിവാഹേതര ബന്ധം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ ചൈനീസ് യുവതിക്ക് ഒടുവിൽ കോടതി ഉത്തരവ് പ്രകാരം പരസ്യമായി മാപ്പു പറയേണ്ടി വന്നു. പത്തു വർഷം മുൻപ് ഗാവോ ഫേ എന്നയാളെ വിവാഹം കഴിച്ച നിയു നാ എന്ന യുവതിയാണ് തന്റെ ഭർത്താവിന് സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന കാര്യം തെളിവുകൾ സഹിതം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനിലൂടെ വെളിപ്പെടുത്തിയത്. കുടുംബത്തിനായി ചെലവാക്കേണ്ട പണം ഉപയോഗിച്ച് ഭർത്താവ് കാമുകിക്ക് സമ്മാനങ്ങൾ വാങ്ങിക്കൂട്ടുകയാണെന്നും തന്നെ ചതിക്കുകയാണെന്നും ആരോപിച്ച നിയു, ഭർത്താവിന്റെ ജോലിസ്ഥലവും Read More…

Featured Oddly News

ഗൂഗിൾ മാപ്പ് നോക്കി പോയ സഞ്ചാരിയുടെ കാർ ക്ഷേത്രസമുച്ചയത്തിനുള്ളിലേക്ക് പാഞ്ഞു കയറി, ഒഴിവായി ദുരന്തം – വീഡിയോ

റിപ്പബ്ലിക് ദിനത്തിൽ ജയ്പൂരിലെ പ്രശസ്തമായ ബിർള മന്ദിറിലുണ്ടായ അപ്രതീക്ഷിത സംഭവം ഭക്തരില്‍ പരിഭ്രാന്തി പരത്തി. ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ഒരു വിനോദസഞ്ചാരിയുടെ കാർ ക്ഷേത്രസമുച്ചയത്തിനുള്ളിലേക്ക് കടക്കുകയും ഭക്തർ ഉപയോഗിക്കുന്ന പടവുകളിൽ കുടുങ്ങുകയുമായിരുന്നു. തിങ്കളാഴ്ച തിരക്കേറിയ സമയത്താണ് സംഭവം നടന്നതെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നിരവധി ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയ സമയത്താണ് കാർ പ്രവേശന കവാടത്തിലൂടെ അകത്ത് കടന്ന് താഴേക്കുള്ള പടവുകളിലേക്ക് ഇറങ്ങിയത്. അബദ്ധം മനസ്സിലായ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ വലിയൊരു അപകടം Read More…

Featured Oddly News

പണി പാളിയതല്ല ! ഇവിടുത്തെ റോഡ് ഇങ്ങനെയാണ്; നാലുവരി പാത പെട്ടെന്ന് രണ്ടു വരിയാകും ! വീഡിയോ

മുംബൈയിലെ മെട്രോ ലൈൻ 9 പദ്ധതിയുടെ ഭാഗമായ മീര-ഭായന്ദറിൽ പുതുതായി നിർമ്മിച്ച ഫ്ലൈഓവറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. നാലു വരി പാതയായി തുടങ്ങി രണ്ടു വരി പാതയായി ചുരുങ്ങുന്ന എന്‍ജിനീയറിങ് വിസ്മയത്തെ ചോദ്യം ചെയ്യുകയാണ് സോഷ്യല്‍ ലോകം. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാറിനെ അടിക്കാനുള്ള വടിയാക്കി കോണ്‍ഗ്രസ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചു കഴിഞ്ഞു.  യാത്രക്കാരെ അപകടത്തിലാക്കുന്ന നിര്‍മാണമാണിതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. മഹാരാഷ്ട്രയായാലും മധ്യപ്രദേശായാലും, ബിജെപി സര്‍ക്കാരുകള്‍ക്ക് കീഴില്‍ ഇത്തരം ‘അത്ഭുതങ്ങൾ’ സാധാരണമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ ഇത് നിര്‍മാണത്തിലെ Read More…

Featured Oddly News

താലി കെട്ടിയതിനു പിന്നാലെ പ്രസവവേദന, വധു പ്രസവിച്ചു; അന്തംവിട്ട് കുടുംബവും നാട്ടുകാരും

അവിശ്വസനീയം,  കുടുംബത്തിനും നാട്ടുകാര്‍ക്കുമുണ്ടായ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. വിവാഹച്ചടങ്ങിനു പിന്നാലെ വധുവിന് അസ്വസ്ഥത തോന്നി, മറ്റൊന്നുമല്ല പ്രസവവേദന, അധികം താമസിച്ചില്ല, പ്രസവിച്ചു, ആരോഗ്യമുള്ള കുഞ്ഞ്. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ അസീംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്ഹരിയ ഗ്രാമത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം നടക്കുന്നത്. വിവാഹാഘോഷങ്ങള്‍ അമ്പരപ്പിലേക്ക് മാറിയത് പെട്ടെന്നായിരുന്നു. വിവാഹച്ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരന്റെ വീട്ടില്‍ നിന്നും കേട്ടത് കുഞ്ഞിന്റെ കരച്ചിലാണ്. കുമ്ഹരിയ സ്വദേശിയായ റിസ്വാന്‍ അയല്‍ഗ്രാമമായ ബഹദൂർഗഞ്ചിലെ യുവതിയെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു മുന്‍പേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് Read More…