ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിന്റെ ട്രയിലർ പ്രശസ്ത നടൻ പ്രഥ്വിരാജ് സുകുമാരന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. എം.എൽ.എ ധർമ്മരാജൻ മരണപ്പെട്ട വിവരത്തിലൂടെയാണ് ട്രയിലറിന്റെ തുടക്കം. പിന്നീട് അതിന്റെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന അന്വേഷണത്തിന്റെ പുരോഗതി പ്രേക്ഷകനെ മുൾമുനയിൽ നിർത്തും. തികഞ്ഞ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ എന്നു തന്നെ ഈ ചിത്രത്തെക്കുറിച്ചു പറയാം. മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകർ ട്രയിലറിനെ ഏറ്റെടുത്തിരിക്കുന്നത്. അന്യഭാഷാചിത്രങ്ങളും വലിയ താരപ്പൊലിമ നിറഞ്ഞ ചിത്രങ്ങളും നമ്മുടെ പ്രദർശനശാലകളിൽ നിറഞ്ഞു Read More…
ജയസൂര്യയില്ലാതെ അനൂപ് മേനോന്റെ ‘ബ്യൂട്ടിഫുളി’ന് രണ്ടാംഭാഗം വരുന്നു, സംവിധാനം വി.കെ.പ്രകാശ് തന്നെ
അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച് കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ബ്യൂട്ടിഫുൾ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. മലയാള സിനിമയിൽ വ്യത്യസ്തമായ പ്രമേയവും, അവതരണ ഭംഗിയും, മികച്ച ഗാനങ്ങളും, മികച്ച സാങ്കേതിക പ്രവർത്തകരും ഒന്നിച്ച് പ്രേക്ഷകരുടെ മനം കവർന്ന ചിത്രമായിരുന്നു ബ്യൂട്ടിഫുൾ. ആ വിജയത്തിന് ഒട്ടും മങ്ങലേൽക്കാത്ത വിധത്തിലാണ് ബ്യൂട്ടിഫുളിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്. ബ്യൂട്ടിഫുൾ 2 എന്നു നാമകരണം ചെയ്‌തിരിക്കുന്ന ഈ ചിത്രം വി.കെ.പ്രകാശ് തന്നെ സംവിധാനം Read More…
ക്രൈം ഇൻവസ്റ്റിഗേഷൻ മൂവി ഡി.എൻ.എ. പൂർത്തിയായി, ലക്ഷ്മി റായ് തിരിച്ചുവരുന്നു
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ.എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നൂറ്റിമുപ്പതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്.കൊച്ചി, പീരുമേട്, മൃദുരേശ്വർ (കർണ്ണാടക) ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. ഇരുപതു ദിവസത്തോളം നീണ്ടു നിന്നെ ചെന്നെ ഷെഡ്യൂളോടെയായിരുന്നു സിനിമ പായ്ക്കപ്പായത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ മൂവിയാണ്. പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി , അരഡസനോളം Read More…
നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് & കോയിലെ ഗാനരംഗങ്ങൾ; ജനശ്രദ്ധയാകർഷിച്ച് റിച്ച രവി സിൻഹ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നിവിൻ പോളിയുടെ ഫാമിലി എൻ്റർടെയിനർ ‘രാമചന്ദ്രബോസ് & കോ തീയേറ്ററുകളിൽപ്രദർശനം തുടരുമ്പോൾ ശ്രദ്ധനേടുകയാണ് തെന്നിന്ത്യൻ യുവനടി റിച്ച രവി സിൻഹ. രാമചന്ദ്ര ആൻഡ് ബോസ് & കോ എന്ന ബഹുഭാഷാ ചിത്രത്തിലെ ഒരു ഗാനത്തിൽ റിച്ച ഒരു പ്രത്യേക പ്രകടനം കാഴ്ചവയ്ക്കുന്നു. ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥ പറയുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. ചിത്രം മലയാളത്തിന് പുറമേ കന്നഡ, തമിഴ് ഭാഷകളിൽ പുറത്തിറങ്ങും. Read More…
അരിസ്റ്റോ സുരേഷ് പാടിയ നിഗൂഢത്തിലെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
അനൂപ് മേനോൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. റോണി റാഫേലിന്റെ സംഗീതത്തിൽ അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനമാണ് മനോരമ മ്യൂസിക്ക് യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. ഗാനത്തിന്റെ വരികൾ കൃഷ്ണ ചന്ദ്രൻ. നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു Read More…
മകള്‍ക്കും പുഷ്പ ടീമിനുമൊപ്പം ആഘോഷിച്ച് അല്ലു അര്‍ജുന്‍
മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതിലൂടെ ഒരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. 68 വര്‍ഷത്തിന് ശേഷം മികച്ച നടനുള്ള അവാര്‍ഡ് തെലുങ്കിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് നടന്‍. അവാര്‍ഡ് ലഭിച്ച ആവേശത്തിലാണ് അല്ലു അര്‍ജുനും പുഷ്പ ടീമും. അല്ലു അര്‍ജുന്റെ ആദ്യ ദേശീയ അവാര്‍ഡ് കൂടിയാണ് ഇത്. തന്റെ വീട്ടില്‍ കുടുംബത്തിനും ടീ പുഷ്പയ്ക്കും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ അവാര്‍ഡ് ആഘോഷമാക്കിയത്. മകള്‍ അല്ലു അര്‍ഹയ്ക്കും പുഷ്പ ടീമിനും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ കേക്ക് മുറിച്ചത്. ഭാര്യ Read More…
സീതയും രാമനും വീണ്ടും ഒന്നിക്കുമോ? ദുല്‍ഖര്‍ പറയുന്നു
ആദ്യമായി സീതാരാമത്തിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനും മൃണാള്‍ താക്കൂറും ഒന്നിക്കുന്നത്. ആദ്യ ചിത്രത്തില്‍ തെന്ന ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകര്‍ ഏറ്റെടുത്തു. എന്നാല്‍ സീതാരാമത്തിന് ശേഷം ഇരുവരും ഒന്നിച്ച് പുതിയ സിനിമകളില്‍ എത്തിട്ടില്ല. എന്നാല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ദുല്‍ഖര്‍ മൃണാളിനൊപ്പം മറ്റൊരു ചിത്രം ചെയ്യുന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. മൃണാളും താനും ഒന്നിച്ച് മെറ്റാരു ചിത്രം കൂടി സംഭവിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. എന്നാല്‍ ആ സിനിമയ്ക്ക് വേണ്ടി തരക്കു കൂട്ടരുത്, പ്രത്യേകിച്ച് ഇരുവരും ഒന്നിച്ച Read More…
ആലിയ ഭട്ടിന്റെ ബാഗില്‍ എന്തൊക്കെയുണ്ട്?
ആലിയ ഭട്ടിന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അവരുടെ സിനിമകളും ജീവിതത്തിലെ വിശേഷങ്ങളുമൊക്കെ അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ തന്റെ ബാഗില്‍ എന്തൊക്കെയുണ്ട് എന്ന് വെളിപ്പെടുത്തിരിക്കുകയാണ് ആലിയ. മകള്‍ റാഹ ജനിക്കുന്നതിന് മുമ്പ് വ്യായാമവും ജോലിയും തന്റെ ദൈനംദിന ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത കാര്യങ്ങളായിരുന്നു. എന്നാല്‍ അമ്മയായ ശേഷം കാര്യങ്ങള്‍ മാറി മറിഞ്ഞു. കുഞ്ഞ് ജനിച്ചതിന് ശേഷം ജീവിതം വളരെയധികം മാറി. ദിവസത്തില്‍ പല തവണ അവള്‍ക്ക് വലിയ ആലിംഗനവും വലിയ ചുംബനവും നല്‍കണം എന്ന് ആലിയ പറയുന്നു. Read More…
ജെന്റിൽമാൻ -2 വിന് ബ്രഹ്മാണ്ഡ തുടക്കം. ഒപ്പം കീരവാണിക്ക് ആദരവും
ചെന്നൈ : മെഗാ പ്രൊഡ്യൂസർ കെ. ടി . കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റിൽമാൻ -2 വിന് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി. ചെന്നൈ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി , ബംഗ്ലാദേശ് ഹൈ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫർ റഹ്മാൻ എന്നിവർ ചേർന്ന് ആയിരങ്ങളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. Read More…