Entertainment Featured

ദി ട്രയലിലെ അലി ഖാനൊത്തുള്ള ലിപ് ലോക്ക് ; ഇഷ്ടപ്പെട്ടെന്ന് കജോൾ, 23 വർഷത്തിൽ ആദ്യം

1994 ല്‍ പുറത്തിറങ്ങിയ യേ ദില്ലഗിയിക്കുശേഷം കഴിഞ്ഞ 29 വര്‍ഷമായി ബോളിവുഡിന്റെ താരറാണി കജോള്‍ തുടര്‍ന്നു വന്നിരുന്ന ‘നോ കിസിങ്’ പോളിസിയില്‍ മാറ്റം. ദി ട്രയല്‍ എന്ന തന്റെ ആദ്യ വെബ് സീരീസില്‍ അലി ഖാനൊപ്പം കാജോളിന്റെ ലിപ് ലോക്ക് രംഗമുണ്ട്. അഭിഭാഷകയായ നൊയോനിക സെന്‍ഗുപ്തയുടെ വേഷത്തിലാണ് സീരിസില്‍ കജോള്‍ എത്തുന്നത്. രണ്ട് ചുംബന രംഗങ്ങളിലാണ് താരം അഭിനയിക്കുന്നത്. രണ്ട് വ്യത്യസ്ത എപ്പിസോഡുകളിലാണ് ഈ ചുംബന രംഗങ്ങള്‍ വരുന്നത്. താരത്തിന്റെ അപ്രതീക്ഷിത നീക്കം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ങ്ങള്‍ക്കുശേഷമുള്ള Read More…

Featured Movie News

ഒറ്റ ദിവസംകൊണ്ട് 91 ലക്ഷം കാഴ്ചക്കാര്‍, 1.5 മില്യണ്‍ ഫോളോവേഴ്‌സ്: ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി നയന്‍താര

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയ്ക്ക് ലോകമെമ്പാടുമായി നിരവധി ആരാധകരുണ്ട്. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പ്പര്യമുണ്ട്. പ്രത്യേകിച്ച് അവരുടെ വ്യക്തിജീവിതത്തെക്കുറിച്ച് അറിയാന്‍. എന്നാല്‍ വ്യക്തി ജീവിതം വളരെ സ്വകാര്യമായി സൂക്ഷിക്കുന്നതില്‍ താരം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ നയന്‍താരയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നില്ല. നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിഞ്ഞിരുന്നത് താരത്തിന്റെ ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയുമാണ്. തമിഴ് സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനും ചോദ്യങ്ങള്‍ക്കും ഒടുവില്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ Read More…

Featured Movie News

ആ മാന്ത്രിക വൈദികൻ 2024-ൽ തിയേറ്ററുകളിൽ; ‘കത്തനാരി’ന്‍റെ അത്ഭുത ലോകം തുറന്ന് ഫസ്റ്റ് ഗ്ലിംസ്

അമാനുഷികമായ കഴിവുകളുള്ള സാഹസികനായ വൈദികനായ കടമറ്റത്ത് കത്തനാരിന്‍റെ ജീവിതം പറയുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’ എന്ന സിനിമയുടെ അത്ഭുത ലോകം തുറന്ന് ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായിക വേഷത്തിലെത്തുന്നത്. ഇതാദ്യമായാണ് താരം Read More…

Movie News

സിനിമയില്‍ ബിക്കിനി ധരിക്കട്ടെയെന്ന് ഇഷ ഡിയോള്‍ ചോദിച്ചപ്പോള്‍ അമ്മ ഹേമമാലിനിയുടെ മറുപടി

2002 ലായിരുന്നു ഇഷ ഡിയോള്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കോതല മേരേ ദില്‍ സേ പൂച്ചെ എന്ന റൊമാന്റിക്ക് ത്രില്ലറായിരുന്നു ചിത്രം. പിന്നീട് ധും എന്ന ചിത്രത്തിലെ ബിക്കിനി ലുക്കില്‍ ഇഷ ഡിയോള്‍ എല്ലാവരേയും അമ്പരപ്പിച്ചു. ധുമിലെ ഇഷയുടെ ബിക്കിനി വേഷം ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇഷ സ്‌ക്രിനില്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയ്ക്ക് വിഭിന്നമായിരുന്നു ഇത് എന്നതിനാലാണ് ഇഷയുടെ ബിക്കിനി വേഷം ഏറെ ചര്‍ച്ചയായത്. എന്നാല്‍ ബിക്കിനി വേഷം ധരിക്കുന്നതിന് മുമ്പ് അമ്മ ഹേമമാലിനിയില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നു Read More…

Featured Movie News

അര്‍ജുന്‍ കപുറമായി പ്രണയറൂമര്‍: പിന്നാലെ ഗ്ലാമറസ് ലുക്കില്‍ കുശ

അര്‍ജുന്‍ കപൂര്‍ ഏറെക്കാലമായി മലൈയ്ക അറോറയുമായി ഡേറ്റിങ്ങിലാണ്. ഇതിനിടയിലാണ് കുശ കപിലയുമായി അര്‍ജുന്‍ പ്രണയത്തിലാണ് എന്ന റൂമറുകള്‍ വരുന്നത്. അടുത്തിടെ നടത്തിയ സോളോട്രിപ്പിന്റെ ചിത്രങ്ങള്‍ അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ അര്‍ജുന്‍ കപൂറും കുശ കപിലയും ഒരുമിച്ച് പ്രത്യഷപെട്ടതോടെയാണ് മലൈകയുമായി വേര്‍പിരിഞ്ഞ് അര്‍ജുന്‍ കുശയുമായി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മലൈയ്കയും അര്‍ജുനും ഒരുമിച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്ക് അവസാനമായി. ഇപ്പോള്‍ കുശയുടെ പുതിയ ചിത്രമായ സുഖിയുടെ Read More…

Featured Movie News

ഇൻസ്റ്റഗ്രാമില്‍ മാസ്സ് എന്‍ടിയുമായി നയൻതാര, അകമ്പടിക്ക് ജയിലർ ബിജിഎം ആദ്യ പോസ്റ്റ് ഉയിരിനും ഉലകത്തിനിമൊപ്പം

നയന്‍താരയുടെ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. ഇൻസ്റ്റഗ്രാമില്‍ മാസ്സ് എന്‍ടിയഒമായി തെന്നിന്ത്യയുടെ പ്രിയപ്പെട്ട നയൻതാര. ഇന്‍സ്റ്റഗ്രാമിന്‍ അക്കൗണ്ട് തുടങ്ങാത്തത് എന്താണ് എന്ന് നയന്‍താര ആരാധകരുടെ ഏറെക്കാലമായുള്ള ചോദ്യമായിരുന്നു. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ലഭിച്ചിരിക്കുകായണ്. ഒടുവില്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നു. ഇത്രയും കാലം ഭര്‍ത്താവും സംവിധായകനുമായ വിഗ്‌നേഷ് ശിവന്റെ ഇന്‍സ്‌റ്ഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകര്‍ നയന്‍താരയുടെ വിശേഷങ്ങള്‍ അറിഞ്ഞിരുന്നത്. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രമായ ജാവന്റെ ട്രെയിലറാണ് താരം ആദ്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും Read More…

Featured Movie News

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ജവാന്റെ ട്രെയിലര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഷാരുഖ് നായകനാകുന്ന ജവാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം നയന്‍താരയും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നു. നയന്‍താരയുടെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ജവാന്‍. കൂടാതെ ദീപിക പദുക്കോണും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാരുഖിനെ കൂടാതെ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പത്താന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന അടുത്ത ഷാരുഖ് ചിത്രമാണ് ജവാന്‍. ആക്ഷനും വൈകാരികതയും നിറഞ്ഞു നില്‍ക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സെപ്റ്റംബർ Read More…

Featured Movie News

ലാലു അലക്സും ദീപക് പറമ്പോളും പ്രധാന വേഷത്തിലെത്തുന്ന ‘ഇമ്പം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ, അപർണ ബാലമുരളി പാടുന്നു

ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിൽ മീര വാസുദേവ്, ദർശന സുദർശൻ, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, Read More…

Movie News

റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക്;”ഒറ്റ” യുടെ ടീസർ പുറത്തിറങ്ങി

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രം ‘ഒറ്റ’ യുടെ ടീസർ റിലീസായി. അമിതാഭ് ബച്ചൻ, എ ആർ റഹ്മാൻ എന്നിവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മലയാളം – തമിഴ് – കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം റസൂൽ പൂക്കുട്ടിയുടെ ഏറെ കാലത്തെ സ്വപ്നസാഫല്യമാണ്.ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ” ഒറ്റ” യുടെ നിർമ്മാതാവ് എസ് ഹരിഹരൻ. Read More…